Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:57 am

Menu

Published on December 29, 2014 at 12:32 pm

ഉത്തരേന്ത്യയില്‍ അതിശൈത്യം;റെയിൽ – വിമാന സർവീസുകൾ തടസ്സപ്പെട്ടു

delhi-records-seasons-lowest-temperature-dense-fog-hits-55-flights-70-trains

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഇരുപതിലേറെ വിമാന സര്‍വീസുകളും എഴുപതോളം ട്രെയിന്‍ സര്‍വീസുകളും തടസ്സപ്പെട്ടു. അതിശൈത്യം മൂലം ഉത്തർപ്രദേശിൽ 25 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്‌.ഇന്നലെ രാവിലെ 8:30ന്‌ ഡൽഹിയിൽ താപനില 2.6 ഡിഗ്രി സെൽഷ്യസാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇതാദ്യമായാണ്‌ താപനില ഇത്രയും കുറയുന്നത്‌. ശനിയാഴ്ച രാവിലെ ഡൽഹിയിലെ താപനില 4.8 ഡിഗ്രി സെൽഷ്യസാണ്‌ രേഖപ്പെടുത്തിയത്‌. ഈ മാസം റിപ്പോർട്ട്‌ ചെയ്തിട്ടുള്ള ഏറ്റവും കൂടിയ താപനില 19.2 ഡിഗ്രി സെൽഷ്യസാണ്‌. ഡൽഹിയിൽ ഏറ്റവും കുറഞ്ഞ താപനില റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്‌ 1945 ഡിസംബറിലാണ്‌. മൂടല്‍ മഞ്ഞ് കാരണം 55 വിമാനങ്ങള്‍ വൈകിയതായും മൂന്ന് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടതായും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രെയിന്‍ സര്‍വീസുകളിലും തടസം നേരിട്ടതായാണ് റിപ്പോര്‍ട്ട്. ഉത്തരഭാഗത്തേക്കുള്ള 50 ട്രെയിനുകളുള്‍പ്പെടെ 70 സര്‍വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചു. നാല് ട്രെയിനുകള്‍ റദ്ദാക്കിയതായും ആറു ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News