Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:29 am

Menu

Published on February 10, 2014 at 4:13 pm

സമോസ ചോദിച്ച മൂന്ന് വയസുകാരനെ അയല്‍വാസി കഴുത്തറത്ത് കൊല്ലപ്പെടുത്തി

demanding-samosa-brought-death-to-a-3-year-old

ഛത്തീസ്ഗഡ്: സമോസ ചോദിച്ച മൂന്ന് വയസുകാരനെ  അയല്‍വാസി മഴു കൊണ്ട് കഴുത്തറത്ത് കൊല്ലപ്പെടുത്തി.ഛത്തീസ്ഗഡിലെ റായ്പൂരിനടുത്താണ് ക്രൂരമായ ഈ കൊലപാതകം നടന്നത്.മൂന്നുവയസ്സുകാരനായ ഗജേന്ദ്രന്‍ എന്ന ബാലനാണ്  അധന്‍ എന്ന അയല്‍വാസിയുടെ ക്രൂരവിനോദത്തിന് ഇരയായത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തന്‍റെ മകനോടൊപ്പം സമോസ കഴിക്കാനായി അധന്‍ മൂന്നു വയസുകാരനായ ഗജേന്ദ്രനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വീട്ടിലെത്തിയ ശേഷം ഇയാള്‍ സ്വന്തം മകന് സമോസയും ഗജേന്ദ്രന് ബിസ്ക്കറ്റും നല്‍കി. ഇതു പോരെന്നും തനിക്കും സമോസ വേണമെന്നും പറഢ്ഢ് ഗജേന്ദ്രന്‍ അലമുറയിട്ട് കരയാന്‍ തുടങ്ങിയതോടെ കുപിതനായ അധന്‍ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് ഗജേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.നെഞ്ചിലും കയ്യിലും പുറത്തുമാണ് ഇയാള്‍ കുഞ്ഞിനെ വെട്ടിയത്. രക്തസ്രാവം മൂലം കുഞ്ഞ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഏറെ നേരമായിട്ടും കുഞ്ഞിനെ കാണാതെ തിരഞ്ഞ് വന്ന അമ്മ കണ്ടത് മരിച്ചുകിടക്കുന്ന ഗജേന്ദ്രയെ ആണ്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി അഘനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News