Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിച്ച് 9 പേർ മരിച്ചു.ഇതിനോടകം തന്നെ 1800 പേര്‍ക്ക് ഡെങ്കി വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. 2010ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ഇത്തവണ ന്യൂ ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. 1933 ഡെങ്കി കേസുകളാണ് 2010ല്‍ റിപ്പോര്‍ട്ട് ചെയ്തത്. കനത്ത ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നിർദേശിച്ചിട്ടുണ്ട്.ആശുപത്രികളില്‍ കിടത്തി ചികില്‍സിക്കുന്നതിന് ആവശ്യത്തിന് ബെഡുകളും സ്ഥലവും ഇല്ലാത്ത പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നു. അവധിയില്‍പോയ സര്‍ക്കാര്‍ ഡോക്ടര്‍മാരോട് ഉടന്‍ ലീവ് റദ്ദാക്കി തിരിച്ചുവരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Leave a Reply