Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 2:48 pm

Menu

Published on November 24, 2014 at 3:27 pm

കായികാധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ വലിച്ചിഴച്ച് നീന്തല്‍കുളത്തില്‍ മുക്കാന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് ..!!

denny-peterson-teacher-filmed-dragging-student-into-pool-charged-and-put-on-leave

ന്യൂയോര്‍ക്ക്: നീന്തല്‍ പരിശീലനത്തിനിടെ കായികാധ്യാപകന്‍ 14 കാരിയെ വലിച്ചിഴച്ച് നീന്തല്‍കുളത്തില്‍ മുക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാലിഫോര്‍ണിയയിലെ സ്റ്റോക്ക്ടണിലുള്ള എഡിസന്‍ ഹൈ സ്കൂളിലാണ് സംഭവം. പെണ്‍കുട്ടിയുടെ സഹപാഠിയാണ് ക്രൂരമായ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അധ്യാപകന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. അധ്യാപകനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു.ഡെനി പീറ്റേഴ്സണ്‍ എന്ന അധ്യാപകനാണ് ആഗസ്ത് മാസം ജിമ്മില്‍ വെച്ച് സാന്ദ്ര ഗാര്‍സിയ എന്ന 14കാരിയെ വലിച്ചിഴച്ചത്. നീന്തല്‍കുളത്തില്‍ മുഖം പൂഴ്ത്താന്‍ ശ്രമിച്ചുവെങ്കിലും കുട്ടി പ്രതിഷേധിക്കുകയും കുതറിരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News