Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:51 pm

Menu

Published on May 12, 2018 at 3:00 pm

നിങ്ങളുടെ കുട്ടികൾ ഈ ഗെയിമുകൾ കളിക്കാറുണ്ടോ..? രക്ഷിതാക്കൾ ജാഗ്രത പാലിക്കുക

deodorant-challenge-causes-young-people

വ്യത്യസ്തവും നൂതനവുമായ ഓൺലൈൻ ഗെയിമുകളും ചലഞ്ചുകളും ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തു രക്ഷിതാക്കൾ ഏറെ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കുട്ടികൾ അടിമപ്പെടുന്ന ഗെയിമുകൾ ഒരു പക്ഷെ അവരുടെ ജീവൻ തന്നെ എടുത്തേക്കാം.

ഈ അടുത്തായി നമ്മൾ ഏറെ കേട്ട ബ്ലുവൈൽ ഗെയിമിന് ശേഷമിതാ പുതിയ ഓൺലൈൻ ചലഞ്ചും നവ മാധ്യമങ്ങളിൽ പ്രചാരണത്തിലാണ്. അടുത്തകാലത്തായി ഒരുപാട് കുട്ടികളുടെ ജീവൻ എടുത്ത ബ്ലൂവെയില്‍ ചലഞ്ചും, ചൂടാക്കിയ സോപ്പുപൊടി വായിലിട്ട് തുപ്പുകയും ഉള്ളിലേയ്ക്ക് ഇറക്കുകയും ചെയ്യുന്ന ടൈഡ് പോഡ്

ചലഞ്ചിനും പിന്നാലെയാണ് ഇപ്പോൾ ഡിയോഡറന്റ് ചലഞ്ച് കൗമാരക്കാര്‍ക്ക് അടയില്‍ പ്രചരിക്കുന്നത്.

ശരീരഭാഗങ്ങളില്‍ ഒരേ ഇടത്ത് തുടര്‍ച്ചയായി ഡിയോഡറന്റ് അടിച്ച് പൊള്ളലുകള്‍ ഉണ്ടാക്കുന്നതാണ് പുതിയ ചലഞ്ച്. ഡിയോഡറന്റില്‍ അടങ്ങിയ വസ്തുക്കള്‍ ശരീരത്തില്‍ സാധാരണ രീതിയില്‍ പ്രയോഗിക്കുമ്പോള്‍ ഇത്തരം പൊള്ളലുകള്‍ ഉണ്ടാവുന്നില്ലെങ്കിലും തുടര്‍ച്ചയായി ഒരേ ഭാഗത്ത് അടിക്കുമ്പോള്‍ പൊള്ളലുകള്‍ ഉണ്ടാവുന്നു. ഡിയോഡറന്റ് ശരീരത്തില്‍ ഏറെ നേരം നില്‍ക്കുന്നത് അപകടമാണെന്ന് വിദഗ്ധരും പറയുന്നു.

എന്നാൽ ഇതൊന്നും നമ്മുടെ കുട്ടികളെ ബാധിക്കില്ല എന്നും പറഞ്ഞു ആശ്വസിക്കാൻ വരട്ടെ ഈ അടുത്തായി

ഗൂഗിളില്‍ ഈ ചലഞ്ചിന്റെ വിശദാംശങ്ങള്‍ തിരയുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.സുഹൃത്തുക്കള്‍ നല്‍കിയ ചലഞ്ചാണ് തന്നെ ഇത് ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പിടിക്കപ്പെടുന്ന പല കുട്ടികളും പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News