Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:48 pm

Menu

Published on February 2, 2018 at 4:00 pm

ടോക്കിങ് ഫീച്ചറുമായി 399നു കിടിലൻ ഫോൺ

detal-d1-feature-phone-for-rs-399-only

399 രൂപക്ക് ഇനി നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് ഒരു ഗംഭീര ഫോണാണ്. ഒരു ഫീച്ചർ ഫോണിന് ആവശ്യമായ എല്ലാ പ്രത്യേകതകളും ഫോണിലുണ്ട്. അതോടൊപ്പം ചില അധിക സൗകര്യങ്ങളും ഈ ഫോണിൽ ലഭ്യമാണ് എന്നതാണ് ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത്. ഇപ്പം വിലയും വളരെ കുറവാകുന്നതോടെ ഫോൺ ഹിറ്റാകും എന്നുറപ്പ്.

349 രൂപയ്ക്ക് ഡെറ്റല്‍ D1 എന്ന ഫീച്ചര്‍ ഫോണ്‍ ഇറക്കി ഇന്ത്യന്‍ വിപണിയെ ഞെട്ടിച്ച ഡെറ്റല്‍ കമ്പനിയാണ് ഇതേ ഫോണിന്റെ പരിഷ്കരിച്ച പതിപ്പായ D1+ വിപണിയിലിറക്കിയിരിക്കുന്നത്. ഇരട്ട സിം സൗകര്യത്തോട് കൂടി വരുന്ന ഫോണിൽ മെമ്മറി കാർഡ് സപ്പോർട്ട്, വയർലെസ്സ് എഫ്എം, ഫ്ലാഷ് ലൈറ്റ്, ജിപിആർഎസ് വെബ് ബ്രൌസർ, ഫാസ്റ്റ് ചാർജിങ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ ഇതോടൊപ്പം കാഴ്ച ശക്തി കുറഞ്ഞവര്‍ക്കും പ്രായമായവര്‍ക്കും കൊച്ചു കുട്ടികള്‍ക്കും ഉപകാരപ്രദമാകുന്ന ടോക്കിങ് ഫീച്ചര്‍ കൂടെ ഉണ്ട് എന്നത് ഫോണിനെ കൂടുതൽ വ്യത്യസ്തമാക്കുകയാണ്.

ടൈപ് ചെയ്യുന്ന നമ്പറും അക്ഷരവുമൊക്കെ ഫോണിന്റെ പിന്നിലെ സ്പീക്കര്‍ വിളിച്ചു പറയുന്ന സംവിധാനമാണ് ടോക്കിങ് ഫീച്ചർ. ഒരുപക്ഷെ ഇത്രയും വില കുറഞ്ഞ ഒരു ഫോണിൽ ഈ സംവിധാനം ഇതാദ്യമായിരിക്കും. 399 രൂപക്ക് ഈ ഫോൺ ലഭ്യമാകും.

Loading...

Leave a Reply

Your email address will not be published.

More News