Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 12:02 pm

Menu

Published on January 16, 2015 at 10:23 am

ശബരിമല ഭണ്ഡാരത്തില്‍നിന്ന് 12 ലക്ഷം രൂപയും പത്തര പവനും മോഷ്ടിച്ച ആറ് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ

devasom-employees-arrested-for-sabarimala-theft

ശബരിമല : ശബരിമല ഭണ്ഡാരത്തില്‍നിന്ന് 12 ലക്ഷം രൂപയും പത്തര പവനും മോഷ്ടിച്ച ആറ് ദേവസ്വം ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഗ്രൂപ്പ് മാര്‍ത്താണ്ഡപുരം ദേവസ്വത്തിലെ പഞ്ചവാദ്യം കലാകാരന്‍ സജികുമാരന്‍പിള്ള (41), വര്‍ക്കല ഗ്രൂപ്പ് പരമേശ്വരം ദേവസ്വത്തിലെ തളി വി.എസ്.ശ്യാംലാല്‍ (27), കൊട്ടാരക്കര ഗ്രൂപ്പ് കടക്കുളം ദേവസ്വത്തിലെ കഴകം എസ്.ജയദേവന്‍ (46), കൊല്ലം ഗ്രൂപ്പ് മുഖത്തല ദേവസ്വത്തിലെ തകില്‍ കലാകാരന്‍ വി.പ്രമോദ് (32), നെയ്യാറ്റിന്‍കര ഗ്രൂപ്പിലെ മലയിന്‍കീഴ് ദേവസ്വം പഞ്ചവാദ്യ കലാകാരന്‍ ആര്‍.കണ്ണദാസ് (30), ഹരിപ്പാട് വാത്തിക്കുളങ്ങര ദേവസ്വത്തിലെ കഴകം ജി.ഗോപകുമാര്‍ (38) എന്നിവരാണ് പോലീസ് പിടിയിലായത്. ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷണക്യാമറയിലൂടെ വിജിലന്‍സ് വിഭാഗം ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 11മണിയോടെ ഭണ്ഡാരത്തില്‍ സംശയകരമായി കണ്ട സജികുമാരന്‍പിള്ളയെ വിജിലന്‍സ് ചോദ്യം ചെയ്യുമ്പോൾ ഇയാളുടെ മടിക്കുത്തില്‍ നിന്ന് 25000 രൂപ കണ്ടെത്തി. ഇയാളാണ് മറ്റുള്ളവരുടെ പേരുകൾ വെളിപ്പെടുത്തിയത്. വിദേശ കറന്‍സി ഉള്‍പ്പെടെ 16 ലക്ഷം രൂപയുടെ തൊണ്ടിമുതലാണ് കണ്ടെത്തിയിട്ടുള്ളത്. പോലീസ് കുറ്റവാളികളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

Loading...

Leave a Reply

Your email address will not be published.

More News