Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:31 am

Menu

Published on February 1, 2017 at 4:44 pm

ഇനി ട്രാഫിക് ജാം പഴങ്കഥയാകും; വരുന്നു പറക്കും ടാക്സികള്‍

develop-flying-cars-which-zoom-over-traffic

വാഷിങ്ടണ്‍: റോഡില്‍ മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ജാമില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ തങ്ങളുടെ വാഹനത്തിന് പറക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന് പലരും ചിന്തിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇക്കാര്യം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

develop-flying-cars-which-zoom-over-traffic2

കഴിഞ്ഞ കുറേക്കാലമായി ഇത്തരമൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ഗവേഷകരും വാഹനനിര്‍മാതാക്കളുമെല്ലാം. അടുത്ത 10-15 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരം വാഹനങ്ങള്‍ നിരത്തിലും ആകാശത്തുമായി ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലോകത്തെ 12 ഓളം കമ്പനികള്‍ വായുവില്‍ പറക്കുന്ന ചെറു കാറുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എയര്‍ബസ് അടക്കമുള്ള കമ്പനികള്‍ ഇത്തരം വാഹനങ്ങളുടെ രൂപകല്‍പന തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

develop-flying-cars-which-zoom-over-traffic1

വാഹന എന്നാണ് എയര്‍ബസ് രൂപകല്‍പന ചെയ്യുന്ന ഇത്തരം കാറിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍ മിത്തോളജിയില്‍നിന്ന് സ്വീകരിച്ചതാണ് ഈ പേരെന്ന് എയര്‍ബസിന്റെ പ്രൊജക്ട് മേധാവി സാക് ലോവറിങ് പറഞ്ഞു.

എയര്‍ബസിനെ കൂടാതെ കാലിഫോര്‍ണിയന്‍ സ്ഥാപനമായ സാന്താക്രൂസും ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

develop-flying-cars-which-zoom-over-traffic3

പറക്കാന്‍ കഴിയുന്ന വിധം ചിറകുകളുള്ള കാറുകള്‍തന്നെയായിരിക്കും ഇവയില്‍ പലതും. എന്നാല്‍ പൂര്‍ണമായും കാറിന്റെ വലിപ്പമുള്ള ചെറു വിമാനങ്ങള്‍ തന്നെയാണ് പലരും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹെലികോപ്റ്ററുകളുടേതുപോലെ നിന്ന നിലയില്‍നിന്ന് കുത്തനെ ഉയര്‍ന്ന് പറക്കാനാകുന്നവയാണ് ഇവ.

develop-flying-cars-which-zoom-over-traffic4

ഡ്രോണുകളുടെ മാതൃകയാണ് ഇവയില്‍ ചിലതിനുള്ളത്. ഇത്തരം വാഹനങ്ങള്‍ നിലത്തുനിന്നോ പ്രത്യേക നിയന്ത്രണ കേന്ദ്രങ്ങളില്‍നിന്നോ നിയന്ത്രിക്കാനാവുന്നവയായിരിക്കും. മറ്റുചിലത് പൈലറ്റുകള്‍ നിയന്ത്രിക്കുന്നവയാണ്.

Loading...

Leave a Reply

Your email address will not be published.

More News