Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി തിരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഫഡ്‌നാവിസിനെ തെരഞ്ഞെടുത്തത്. മുതിർന്ന നേതാക്കളായ രാജീവ് പ്രതാപ് റൂഡി, ഒ.പി. മാധുർ, ജെ.പി.നദ്ദ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സർക്കാർ വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.മഹാരാഷ്ട്രയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ് ഫഡ്‌നാവിസ്. 1992 ല്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ ഫഡ്‌നാവിസ് രണ്ട് തവണ നാഗ്പൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയറുമായി അദ്ദേഹം. 1999 മുതല്‍ സംസ്ഥാന നിയമസഭയില്‍ അംഗമാണ്. കഴിഞ്ഞ ഏപ്രിലിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി അവരോധിച്ചത്.
Leave a Reply