Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഠ്മണ്ഡു:ലോകത്തിലെ ഏറ്റവും വലിയ മൃഗബലിക്ക് നേപ്പാളില്‍ തുടക്കമായി.ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമുള്ള ബരിയാപുര്‍ ഗ്രാമത്തിലാണ് ഹിന്ദുക്കളുടെ ആഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മൃഗബലി നടന്നത്. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങിൽ ലക്ഷക്കണക്കിന് മൃഗങ്ങളേയും പക്ഷികളേയുമാണ് ബലി നൽകുന്നത്. ആഗ്രഹ സാക്ഷാത്കാരത്തിന് വേണ്ടി ഗാന്ധിമയി ദേവിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് ബലി നടത്തുന്നത്.ഇതിന് മുമ്പ് 2009-ല്‍ നടന്ന മൃഗബലിയില്‍ മൂന്ന് ലക്ഷം മൃഗങ്ങളെയാണ് ഇവിടെ കുരുതി കൊടുത്തത്.ഈ വര്‍ഷം ഇന്ത്യ എരുമകളെ അതിര്‍ത്തി കടത്തി കൊണ്ടു പോകുന്നത് തടഞ്ഞിരുന്നു. അതിനാല്‍ ഇപ്രാവശ്യം എരുമകളുടെ എണ്ണം മുമ്പത്തേതിനാക്കാള്‍ കുറവാണ്.ലക്ഷക്കണക്കിന് വിശ്വാസികളാണ് നേപ്പാളിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യയിലെ ബീഹാര്‍, ഉത്തര്‍ പ്രദേശ് തൂടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമായി മൃഗബലിക്ക് സാക്ഷിയാകാനെത്തിയിട്ടുള്ളത്. ബലിക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രത്തിലെ മുഖ്യപൂജാരി തന്റെ വിരല്‍ മുറിച്ച് രക്തം ചിന്തി. പിന്നീട് ഇയാള്‍ ഒരു എലിയെ ബലിനല്‍കുകയും ചെയ്തു.ബലി നടക്കുന്ന ക്ഷേത്രത്തിടുത്തായി നിശബ്ദ പ്രതിഷേധവും നടക്കുന്നുണ്ട്. ബലി കഴിക്കപ്പെടുന്ന എരുമ, ആട്, കോഴി എന്നിവയുടെ അറുത്തെടുത്ത തലകള്‍ വലിയ കുഴിയെടുത്ത് കുഴിച്ചുമൂടും. ഉടലും, തോലും ഇറച്ചിയുമെല്ലാം പ്രാദേശികമായി വിശ്വാസികള്‍ക്കിടയില്‍ തന്നെ വിതരണം ചെയ്യും. എരുമകളുടെ ഇറച്ചി വാങ്ങുവാനായി പുറത്തു നിന്നും കച്ചവടക്കാര്‍ എത്താറുണ്ട്. ബലിദാന പ്രദേശത്തെ തിരക്ക് നിയന്ത്രിക്കുവാന്‍ ആയിരത്തിലധികം പോലീസുകാരാണ് ഉത്സവം നടക്കുന്ന ഗ്രാമത്തില്‍ എത്തിയിരിക്കുന്നത്. മൈതാനത്തിനു ചുറ്റും അഞ്ച് അടി ഉയരത്തില്‍ താത്ക്കാലിക മതില്‍ കെട്ടിയതിന് പുറത്താണ് വിശ്വാസികള്‍ നില്‍ക്കുക. മൃഗബലി നടത്തുന്നവരാണ് മൈതാനത്ത് മൃഗങ്ങള്‍ക്കൊപ്പമുണ്ടാവുക. ഉത്സവത്തോട് അനുബന്ധിച്ച് പ്രദേശത്ത് മദ്യവില്‍പ്പന നിരോധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടയിലും കാര്യമായ പ്രതിബന്ധമില്ലാതെയാണ് ലോകത്തിലെ ഏറ്റവും വലിയ മൃഗബലി നടക്കുന്നത്.
–
–
–
–
–
–
–
–
–
–
Leave a Reply