Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:31 am

Menu

Published on December 4, 2018 at 11:33 am

എൻഐഎ ബെഹ്റയെ ഒഴിവാക്കിയത് ; യാസിൻ ഭട്കലിന്റെ അറസ്റ്റ് പുറത്തുവിട്ടതിന്

dgp-loknath-behera-controversy

ന്യൂഡൽഹി: ഇന്ത്യൻ മുജാഹിദീൻ ഭീകരൻ യാസിൻ ഭട്കൽ പിടിയിലായതു സംബന്ധിച്ച വിവരം പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റയെ ദേശീയ അന്വേഷണ ഏജൻസിയിൽനിന്ന് ഒഴിവാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ. വിവരം പുറത്തുവിട്ടത് ആരെന്നു വ്യക്തമായ രാത്രിയിൽത്തന്നെ ബെഹ്റയെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു നൽകുകയായിരുന്നു.

ഭീകരൻ ഡേവിഡ് ഹെഡ്‌ലിയെ യുഎസിൽ ചോദ്യം ചെയ്യാൻ പോയ സംഘത്തിലും ബെഹ്റയുണ്ടായിരുന്നു. ഈ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടും ബെഹ്റയ്ക്കെതിരെ ആരോപണമുണ്ടായി.

അതേസമയം, ബെഹ്റയെ ഡിജിപിയായി നിയമിച്ച നടപടി ഉചിതമായില്ലെന്നു നിലപാടെടുത്തിരുന്നുവെന്ന് സിപിഎം കേന്ദ്ര നേതാക്കളിൽ ചിലർ സൂചിപ്പിച്ചു. സീനിയോറിറ്റി മറികടന്നായിരുന്നു നിയമനമെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും നേതാക്കൾ സൂചിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News