Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:13 am

Menu

Published on October 4, 2017 at 9:58 am

ദിലീപിനെതിരായ കുറ്റപത്രം ഉടനില്ല; പ്രോസിക്യൂഷന് വീഴ്ചപറ്റിയിട്ടില്ലെന്നും ഡി.ജി.പി

dgp-loknath-behra-commented-on-dileeps-bail

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച മൂലമല്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ കുറ്റപത്രം വൈകുമെന്ന സൂചനയും ഡി.ജി.പി നല്‍കി.

ദിലീപിനു ജാമ്യം ലഭിച്ചതു പ്രോസിക്യൂഷന്റെ വീഴ്ചകൊണ്ടല്ല. കേസില്‍ നിയമപരമായി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. കോടതിയാണു ജാമ്യം നല്‍കിയത്. അത് അംഗീകരിക്കുന്നു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ യാതൊരു സമ്മര്‍ദവുമില്ലെന്നും അദ്ദേഹം അറിയിച്ചു.

ആറാം തിയതിക്ക് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ തനിക്ക് കഴിയില്ല. നിയമപരായി തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.

85 ദിവസത്തെ റിമാന്‍ഡിനു ശേഷം ചൊവ്വാഴ്ചയാണ് ദിലീപിനു കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ കോടതി, ദിലീപിനു ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. ജാമ്യത്തിനായി മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണ വീതം ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേട്ട് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല.

Loading...

Leave a Reply

Your email address will not be published.

More News