Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:53 pm

Menu

Published on April 25, 2013 at 4:57 am

ധനുഷ് ബോളിവുഡില്‍, കൂട്ടിന് സോനം കപൂര്‍

dhanush-in-bollywood-with-sonam

തമിഴിലെ യുവതാരം ധനുഷ് ഹിന്ദിയിലേക്ക്. ഇറോസ് ഇന്റര്‍നാഷനല്‍ നിര്‍മിച്ച് ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന ‘രാഞ്ച്നാ’യിലുടെയാണ് കൊലവെറി നായകന്‍ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. സോനം കപൂറാണ് നായിക.
ഹിമാന്‍ഷു ശര്‍മയാണ് കഥയും തിരക്കഥയുംഒരുക്കുന്നത്.ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ സ്റ്റില്‍ കഴിഞ്ഞദിവസം നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. വാരണാസി, ഹരിയാനയിലെ ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം.പ്രണയകഥ പറയുന്ന ചിത്രത്തില്‍ പതിനേഴ് വയസുമുതലുള്ള ഗെറ്റപ്പുകളില്‍ നായകനും നായികയും എത്തുന്നുണ്ട്.
എ.ആര്‍. റഹ്മാനാണ് ‘രാഞ്ച്നാ’യിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഗാനങ്ങള്‍ മേയില്‍ പുറത്തിറങ്ങും. നടരാജന്‍ സുബ്രഹ്മണ്യമാണ് ഛായാഗ്രഹണം. ഹേമല്‍ കോത്താരിയുടേതാണ് എഡിറ്റിങ്.
അഭയ് ഡിയോള്‍, സ്വര ഭാസ്കര്‍, ദീപക് ഡോബ്രിയാല്‍, മുഹമ്മദ് സീശാന്‍ അയൂബ്, കുമുദ് മിശ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 35 കോടി മുടക്കി നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 28ന് റിലീസാകും.

Loading...

Leave a Reply

Your email address will not be published.

More News