Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവയുടെ മലയാളം പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മലയാളികളുടെ ഹൃദയം കവര്‍ന്ന ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടു പാടി രണ്ടു വയസുകാരി ഏവരെയും ഞെട്ടിച്ചുകളഞ്ഞിരിക്കുകയാണ്.
എന്നാല്‍ ഇതിനു പിന്നാലെ ഈ ഹിന്ദിക്കാരി കൊച്ചെങ്ങിനെ ഇത്ര സ്ഫുടമായി മലയാളം പാട്ട് പാടാന്‍ പഠിപ്പിച്ചതെന്ന അന്വേഷണവുമായെത്തി ചിലര്‍.
ധോണിയുടെ മുന്‍ സഹതാരവും മലയാളിയുമായ ശ്രീശാന്താണ് സിവയെ പാട്ടു പഠിപ്പിച്ചതെന്നായി ചിലര്‍. എന്നാല്‍ ശ്രീശാന്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പിന്നീട് വ്യക്തമായി. ഇതിനു പിന്നാലെ ധോണിയുടെ അടുത്ത സുഹൃത്തും കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി താരമായ എം.എ സതീഷിലേക്കും അന്വേഷണമെത്തി. എന്നാല്‍ തനിക്ക് ഇക്കാര്യവുമായി യാതൊരു ബന്ധവുമില്ലെന്ന് സതീഷും വ്യക്തമാക്കി.
എന്നാല്‍ ഇപ്പോഴിതാ ആ രഹസ്യം പുറത്തുവന്നിരിക്കുകയാണ്. ധോണിയുടെ വീട്ടിലൊരു ആയ ഉണ്ട് ഷെയ്‌ല. മലയാളിയായ അവരാണ് സിവയെ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ’ എന്ന പാട്ട് പഠിപ്പിച്ചത്. വീട്ടിലിരുന്നു ആ പഠിപ്പിച്ച പാട്ട് പാടുന്ന സിവയുടെ വിഡിയോ ധോണിയാണ് സ്വന്തം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ഈ മലയാളി ആയയെ ധോണിയുടെ വീട്ടിലെത്തിച്ചത് സതീഷാണെന്നാണ് വിവരം.
Leave a Reply