Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അച്ഛൻറെയും ജ്യേഷ്ഠൻറെയും പാത പിന്തുടർന്ന് ധ്യാൻ ശ്രീനിവാസനും സംവിധാന രംഗത്തേക്ക് കടന്നുവരുന്നു. നടൻ ശ്രീനിവാസൻറെ കുടുംബത്തില്‍ നിന്നുള്ള മൂന്നാമത്തെ സംവിധായകനാണ് ധ്യാൻ. മൂത്ത മകനും ഗായകനുമായ വിനീത് ശ്രീനിവാസനും പിന്നീട് സംവിധാന രംഗത്തേക്ക് കടന്നുവരികയായിരുന്നു. മിന്‍ഹാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദാലി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ധ്യാനിന്റെതാണ്. ചിത്രത്തിൽ നായകനായെത്തുന്നത് വിനീത് ശ്രീനിവാസനായിരിക്കും. ധ്യാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അഭിനയിക്കുമോ എന്ന് ഇത് വരെ തീരുമാനമായിട്ടില്ല. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു പധാന വേഷത്തിലെത്തുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിൽ ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ടായിരുന്നു. ധ്യാനിന്റെ അമ്മാവനായ എം മോഹനന്‍ സംവിധാനം ചെയ്ത ‘916’ എന്ന ചിത്രത്തില്‍ സഹസംവിധായകനായിരുന്നു ധ്യാന്‍.
Leave a Reply