Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:33 pm

Menu

Published on September 30, 2014 at 5:12 pm

പെട്രോൾ,ഡീസൽ വില കുറയ്ക്കാൻ സാധ്യത

diesel-petrol-prices-likely-to-be-slashed

ന്യൂഡൽഹി: പെട്രോൾ,ഡീസൽ വില കുറയ്ക്കാൻ സാധ്യത. ഡീസല്‍ ലിറ്ററിന് 1 രൂപയും പെട്രോള്‍ 1.75 രൂപയും കുറയാനാണ് സാധ്യത. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലക്കുറവ് തുടരുന്നതിനാലാണ് ആഭ്യന്തര വിപണിയിലും വിലകുറയ്ക്കാന്‍ എണ്ണക്കമ്പനികൾ തീരുമാനിക്കുന്നത്. 2009 ജനുവരി 29നാണ് അവസാനമായി ഡീസലിന് വില കുറച്ചത്. അന്ന് രണ്ട് രൂപയാണ് കുറച്ചത്.100 ഡോളറിന് താഴെയാണ് ഇപ്പോള്‍ ബാരല്‍ ക്രൂഡോയിലിന്‍െറ വില. യു.പി.എ സര്‍ക്കാര്‍ എണ്ണവില നിയന്ത്രണം പൂര്‍ണമായി എടുത്തുകളഞ്ഞിരുന്നു. ഇതിന് ശേഷം പലതവണയായി എണ്ണവില കുതിച്ചുയരുകയായിരുന്നു. ഡീസൽ വില കുറയ്ക്കുന്നതിനായി മന്ത്രി ധർമേന്ദ്ര പ്രഥാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News