Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ശരാശരി മലയാളി ഒരു ദിവസം ആരംഭിക്കുന്നത് ചായയില്‍ നിന്നാണ്. രാവിലെ ചായ നന്നായില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ മോശമാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഇതിനർത്ഥം ചായ നമ്മുടെ ജീവിത ശൈലിയുടെ ഭാഗമായി അത്രയ്ക്ക് ഇഴുകി ചേര്‍ന്നു എന്നതാണ്. കുറേ പേര്‍ക്കാണെങ്കിലും രാവിലെ ചായ കിട്ടിയില്ലെങ്കില്‍ ഒരു കാര്യവും അങ്ങോട്ട് മുന്‍പോട്ട് പോവുകയില്ല എന്ന അവസ്ഥയാണ്. പല നാട്ടിലും പല തരത്തിലുള്ള ചായകളുണ്ട്. ചൈനയില്‍ തന്നെ പല തരം ചായ ഉണ്ട്. ഗ്രീന്‍ ടീ, ജിന്‍സെംഗ് ടീ, ഒലോംഗ് ടീ, ജാസ്മിന്‍ ടീ എന്നിങ്ങനെ. ഇവ ഓരോന്നും ഉണ്ടാക്കുന്ന രീതി വേറെയാണ്. പലതിനും പല ചൂടിലാണ് വെള്ളം തിളപ്പിക്കേണ്ടത്. വ്യത്യസ്ത സമയം ചായപ്പൊടി വെള്ളത്തില്‍ ഇടുകയും വേണം. ഇതെല്ലാം പാരമ്പര്യവും കൃത്യവും ആണ്. എന്നാല്‍ പലപ്പോഴും ആരോഗ്യത്തിനു കൂടി മുന്‍ തൂക്കം കൊടുക്കുന്ന രീതയില്‍ ചായ കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. പുരുഷന്‍മാര്‍ക്ക് മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്‍കുന്ന ചായകളുണ്ട്.
1. ഗ്രീന്‍ ടീ
പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ആരോഗ്യകരമാണ് ഗ്രീന്‍ ടീ . ഒട്ടനവധി ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാൻ ഗ്രീൻ ടീക്ക് കഴിവുണ്ട്.
–
–
2. തേന്‍ ചായ
ചായയില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ തന്നെ കഴിക്കുന്നത് പുരുഷന്‍മാരുടെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നു.
–
–
3. കറുവപ്പട്ട ചായ
ഇത് മസിലിനു ബലം നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ വയറു കുറയ്ക്കാന്‍ കറുവപ്പട്ട ചായ സഹായിക്കുന്നു.
–
–
4. ചെമ്പരത്തി ചായ
ചെമ്പരത്തി ചായ ഏറ്റവും നല്ല ചായയാണ്. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നു. കൂടാതെ മാനസികമായും നല്ല ഉന്‍മേഷം പകരുന്നു.
–
–
5. വൈറ്റ് ടീ
വൈറ്റ് ടീ എന്നത് ഫ്രഷ് ആപ്രികോറ്റ് പഴത്തിന്റെ ഒരു രുചിയുള്ള ചായയാണ്. വൈറ്റ് ടീ ശരീരത്തിലെ ചുളിവുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു ഓപ്പം ശരീരത്തെ വടിവൊത്തതാക്കുന്നു.
–
–
6. വാനില ചായ
പുരുഷന്‍ന്‍മാരിലുണ്ടാകുന്ന ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് വാനില ചായ സഹായിക്കും. ഇത് ആരോഗ്യത്തോടൊപ്പം തന്നെ നിരവധി ഗുണങ്ങളും നല്‍കുന്നതാണ്.
–
–
7. തുളസി ചായ
ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും നല്‍കുന്ന ഒന്നാണ് തുളസി ചായ. കൂടാതെ ഇത് ഡയബറ്റിസ് 2വിന്റെ സാധ്യത വളരെയധികം കുറയ്ക്കുന്നു.
–
–
8. ഡാർജീലിംഗ് ടീ
ഡാർജീലിംഗ്ചായ വെസ്റ്റ്ബംഗാളിലെ ഡാർജീലിംഗ് പ്രദേശത്ത് നിന്നും ലഭിക്കുന്ന ഒരു തരം ചായയാണ്. കറുപ്പ്, ഗ്രീൻ, വൈറ്റ് എന്നി വൈവിധ്യങ്ങളിൽ ലഭിക്കുന്ന ഈ ചായക്ക് കാൻസർ പ്രതിരോധശേഷിയുണ്ട്. ഇളം നിറത്തിൽ ഉള്ള ഈ ചായക്ക് നല്ല സുഗന്ധമുണ്ടാകും.
–
–
Leave a Reply