Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഭ്യൂഹങ്ങൾക്കെല്ലാം വിടചൊല്ലി മലയാള സിനിമയിലെ സൂപ്പര്‍ താരജോഡികളായ കാവ്യയും വീണ്ടും ഒന്നിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം തിരുവനന്തപുരത്ത് വച്ച് ആരംഭിക്കും. എന്നാല്‍ അതിന് മുമ്പായി ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രവും ഉടന്‍ ഉണ്ടാകും. ജോഷി സംവിധാനം ചെയ്ത റണ്‍വേ ചിത്രത്തിന്റെ രണ്ടാം ഭാഗം.ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെ കുറിച്ച് ദിലീപ് തന്നെ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ചിത്രത്തിലും കാവ്യ തന്നെയാണ് ദിലീപിന്റെ നായിക വേഷം അവതരിപ്പിക്കുക. വാളയാര്‍ പരമശിവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.2011ല്‍ പുറത്തിറങ്ങിയ വെള്ളരി പ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്.
Leave a Reply