Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപും മഞ്ജുവും എന്ന് കേൾക്കുമ്പോൾ തന്നെ ഓരോ മലയാളിക്കും പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും.മിക്കതും സാങ്കൽപികം അല്ലെങ്കിലും മലയാളികൾ എല്ലാവരും നിമിഷ കഥാകൃത്തുക്കൾ ആണല്ലോ. ദിലീപിനെ ഒരു ദുഷ്ട കഥാപാത്രമായി ചിത്രീകരിച്ചുകഴിഞ്ഞാൻ പിന്നെ പറയാൻ കഥകളേറെ ഉണ്ടാകും. ദിലീപും മഞ്ജുവും വിവാഹം കഴിച്ചിട്ടിപ്പോൾ 15 വർഷങ്ങൾ കഴിയുന്നു 1998 ഒക്ടോബർ 20തിനായിരുന്നു കല്യാണം വാദ്യ ഗോഷങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും അന്ന് ആ വാർത്ത കേട്ട് ഞെട്ടാത്തതായി ആരും തന്നെ ഉണ്ടായിരുന്നില്ല കാരണം വെള്ളിത്തിരയിൽ മിന്നിത്തിളങ്ങുന്ന ഒരു താരമായിരുന്നല്ലോ അന്ന് മഞ്ജു വിവാഹശേഷം മഞ്ജു ആണെങ്കിൽ അഭിനയം നിർത്തുകയും ചെയ്തു ഇതു പൊതുവെ സ്വാർത്ഥനായ മലയാളിയെ ഒന്നു ചൊടിപ്പിച്ചു കൂടെ പ്രണയ വിവാഹം ആയപ്പോ കഥകൾക്ക് ആക്കം കൂടി.
ദിലീപും മഞ്ജുവാര്യരും പിരിയാന്‍ പോവുകയാണെന്ന വാര്‍ത്ത ഇടയ്ക്കിടെ വന്നുപോകാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ കേട്ട് ദിലീപ് ചിരിയ്ക്കുകയാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഇത്തരം തെറ്റായ വാര്‍ത്തകളോട് പ്രതികരിക്കേണ്ടതില്ലെന്നാണ് ദിലീപിന്‍റെ തീരുമാനമെന്നും ഇവര്‍ പറയുന്നു. മഞ്ജുവും ദിലീപും വളരെ സ്‌നേഹത്തിലാണെന്നും അവര്‍ പിരിയുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും ദിലീപുമായി അടുപ്പമുള്ളവപര്‍ പറയുന്നു.
ഇപ്പോള്‍ കേള്‍ക്കുന്നത് മഞ്ജുവിനായി രണ്ട് തിരക്കഥകള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ്. മലയാളത്തില്‍ ഹിറ്റായ ഒട്ടേറെ കുടുംബചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഞ്ജുവിനായി ഒരു തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. ഇദ്ദേഹത്തിന്‍റെ ചിത്രത്തിലൂടെയായിരിക്കുമാത്രേ മഞ്ജുവിന്‍റെ തിരിച്ചുവരവ്.
എന്തായാലും ഈ കഥകളൊക്കെ ഇനിയും തുടരും കാരണം കഥകൾ ഉണ്ടാക്കുന്നതും അത് വിശ്വസിക്കുന്നതും നമ്മൾ തന്നെ.
Leave a Reply