Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 12:01 am

Menu

Published on November 8, 2017 at 10:25 am

അറസ്​റ്റിലാകും മുമ്പ്​ നടന്‍ ദിലീപ് ഡി.ജി.പി ലോക്​നാഥ് ബെഹ്റയെ നിരവധി തവണ ഫോണില്‍ വിളിച്ചതി​ന്റെ രേഖകള്‍ പുറത്ത്

dileep-case-new-evidences-out

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകും മുമ്പ്​ നടന്‍ ദിലീപ് ഡി.ജി.പി ലോക്​നാഥ് ബെഹ്റയെ നിരവധി തവണ ഫോണില്‍ വിളിച്ചതി​ന്റെ രേഖകള്‍ പുറത്ത്​. മനോരമ ന്യൂസ് ആണ് രേഖകൾ പുറത്തുവിട്ടത്. കഴിഞ്ഞമാസം ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തില്‍ തന്നെ കേസില്‍ കുടുക്കാന്‍ ഡി.ജി.പിയും എ.ഡി.ജി.പി ബി. സന്ധ്യയും അന്വേഷണസംഘത്തിലെ ചിലരും ഒപ്പം സിനിമാ മേഖലയിലെ ചില ആളുകളും ശ്രമിച്ചുവെന്ന്​ ദിലീപ്​ പരാതിപ്പെട്ടിരുന്നു.ഇതിനാൽ തനിക്ക്​ ഭീഷണിയുണ്ടെന്നും തന്നെ ബ്ലാക്ക്​ മെയില്‍ ചെയ്യുന്നുവെന്നും നേരത്തേതന്നെ ഡി.ജി.പിയെ അറിയിച്ചിരുന്നുവെന്നും ദിലീപ്​ പറഞ്ഞിരുന്നു. കോടതിയിൽ ദിലീപിന്റെ വക്കീൽ ഈ കാര്യം വാദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അറസ്​റ്റിന് തൊട്ടുപിന്നാലെ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച സുദീര്‍ഘമായ റിമാന്‍റ്​ റിപ്പോര്‍ട്ടിൽ ദിലീപിനെതിരെ 20 തെളിവുകള്‍ നിരത്തിയിരുന്നു. ഇവയിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നു ദിലീപ് ‍ഡി.ജി.പി ലോക്​നാഥ് ബെഹ്റക്ക്​ നല്‍കിയ പരാതിയെക്കുറിച്ച്‌ പറയുന്ന ഭാഗം. പ്രധാന പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് നാദിര്‍ഷയെയും അപ്പുണ്ണിയെയും ഫോണില്‍ വിളിച്ച്‌ പണം ആവശ്യപ്പെട്ട കാര്യം അവര്‍ ദിലീപിനെ അറിയിക്കുന്നു. ഇതിന്​ ഏകദേശം 20 ദിവസങ്ങള്‍ക്കുശേഷം മാത്രമാണ്​ ദിലീപ് ഒന്നാം പ്രതി സുനില്‍ കുമാറിനെതിരെ പരാതി നല്‍കിയത്​. ഇൗ കാലയളവില്‍ മറ്റ് പ്രതികളും സാക്ഷികളും മുഖേന പ്രശ്നം ഒത്തുതീര്‍ക്കുന്നതിന് ശ്രമം നടത്തുകയായിരുന്നുവെന്നുമാണ്​ റിമാന്‍റ്​ റിപ്പോര്‍ട്ടില്‍ പൊലീസ്​ പറഞ്ഞിരുന്നത്​. എന്നാൽ ഡിജിപിയെ കുരുക്കിലാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ലോക്​നാഥ് ബെഹ്റയുടെ സ്വകാര്യ നമ്പരായ 9654409230ലേക്ക് ഏപ്രില്‍ 10ന്​ രാത്രി 9.57ന്​ ദിലീപ് വിളിച്ചതായാണ്​ പുറത്തുവന്ന രേഖയിൽ പറയുന്നത്. ജയിലില്‍നിന്ന് പള്‍സര്‍ സുനിയുടെ ആദ്യവിളി നാദിര്‍ഷക്ക് വന്നതും അന്നായിരുന്നു. പിന്നീട്, ഏപ്രില്‍ 18ന് ഉച്ചക്ക് 1.03, 20ന് ഉച്ചക്ക് 1.55, 21ന് വൈകീട്ട് 6.12 എന്നീ സമയങ്ങളില്‍ ഫോണ്‍ വിളിച്ചു. ഈ രേഖകൾ പ്രകാരം പോലീസിന്റെ പോലീസിന്റെ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന കാര്യം വ്യക്തമാകുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News