Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കേസില്‍ കുറ്റപത്രം ഉടന്‍ പൂര്‍ത്തിയാകും. പ്രതിഭാഗം ഉന്നയിക്കുന്ന ഏതു വാദവും നേരിടാന്‍ കെല്‍പ്പുള്ള കുറ്റപത്രമാകും പോലീസ് ഒരുക്കുക. പ്രതിഭാഗം കാര്യമായി ഉന്നയിക്കാന്‍ ശ്രമിക്കുന്ന ‘ആലബൈ’ വാദം തകര്‍ക്കാന്‍ പോലീസ് രണ്ടും കല്‍പ്പിച്ച തന്നെയാണ് ഇറങ്ങുക.
എന്താണ് ‘ആലബൈ’? കൃത്യം നടക്കുമ്പോള്‍ പ്രതി മറ്റൊരിടത്താണെന്നുള്ള വാദമാണ് ‘ആലബൈ’ കൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യന്‍ തെളിവുനിയമത്തിലെ പതിനൊന്നാം വകുപ്പനുസരിച്ചാണ് ‘ആലബൈ’ വാദം പ്രതിക്ക് ഉന്നയിക്കാന്‍ സാധിക്കുന്നത്. ഒരു കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതി സ്ഥലത്തില്ല എന്ന വാദം ഉന്നയിക്കുന്നതിലൂടെ പലപ്പോഴും പ്രതികള്‍ക്ക് അനുകൂലമായ വിധി വരാറുമുണ്ട്.
പ്രതിഭാഗം മുഖ്യമായി ഉന്നയിക്കാന്‍ ശ്രമിക്കുക ഈ വാദം തന്നെയാണെന്ന് ഉറപ്പാണ്. എന്നാല്‍ ഇതിനെ നേരിടാനുള്ള എല്ലാം തന്നെ കുറ്റപത്രത്തില്‍ പോലീസ് ഉള്‍ക്കൊള്ളിക്കും എന്നത് തീര്‍ച്ചയുമാണ്. കൃത്യം നടക്കുന്ന സമയത് പ്രതി സ്ഥലത്തില്ല എന്നത് തെളിയിക്കാനായാല്‍ ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുകയും ചെയ്യും.
Leave a Reply