Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപ് – കാവ്യ വിവാഹത്തെക്കുറിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ടിൽ വ്യാജ വാർത്തയിട്ടയാളെ കണ്ടു പിടിക്കാനായി നടൻ ദിലീപ് സൈബർസെല്ലിൽ പരാതിയുമായെത്തി.ഇന്നലെയായിരുന്നു ഇവരുടെ വിവാഹം ജൂണ്‍ 25 ന് നടക്കുമെന്ന് വ്യാജ വാർത്ത വന്നിരുന്നത്.ദിലീപിന്റെ പേരിലുള്ള ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന ട്വീറ്റ് ആണ് വിവാദങ്ങൾ സൃഷ്ടിച്ചത്.വാർത്ത പ്രചരിച്ചു തുടങ്ങിയപ്പോൾ തന്നെ കാവ്യക്കും ദിലീപിനും നിരവധി ഫോണ്‍കോളുകൾ എത്തിയിരുന്നു.ഇതിനു മറുപടിയായി വാർത്ത വ്യാജമാണെന്നും അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടില്ലെന്നും ദിലീപും കാവ്യയും പ്രതികരിച്ചു.സത്യത്തിൽ ദിലീപിന് സ്വന്തമായി ട്വിറ്റര്‍ അക്കൌണ്ട് തന്നെയില്ല.മഞ്ജു വാര്യരും ദിലീപും പിരിഞ്ഞതിനു ശേഷം ഇത്തരം ഗോസിപ്പുകള്‍ വരുന്നത് നിരവധിയാണ്.എന്തായാലും ഈ ഗോസിപ്പിന് പിന്നിൽ ആരാണെന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യക്തമായേക്കും.
Leave a Reply