Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു കൊണ്ട് നടന്‍ ദിലീപിന് വിദേശത്ത് പോവാന്‍ കോടതി അനുമതി.
നാല് ദിവസത്തേക്കാണ് അനുമതി. ആറ് ദിവസത്തേക്ക് പാസ്പോര്‍ട്ട് വിട്ടു നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തന്റെ ദേ പുട്ട് റസ്റ്റോറന്റിന്റെ ദുബായ് കരാമയിലെ ശാഖയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പാസ്പോര്‍ട്ട് വിട്ട് നല്‍കണമെന്ന് ദീലീപ് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ദിലീപിന് അനുകൂല നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യത്തിലിറങ്ങിയ ദിലീപ് മൂന്നു സാക്ഷികളെ സ്വാധീനിച്ചെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം വാദിച്ചു.
അതേസമയം, സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി വിലയിരുത്തി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കില്‍ പൊലീസിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നു നിര്‍ദേശിച്ച കോടതി, വിദേശത്തെ വിലാസം അന്വേഷണ സംഘത്തിനു നല്‍കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുകയാണ്. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും ഉള്‍പ്പെടെയാണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണു വിവരം.
Leave a Reply