Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടൻ ദിലീപിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. വില്ലാളിവീരന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ദിലീപിൻറെ മൂക്കിനാണ് പരുക്കേറ്റത്. ചിത്രത്തിൽ വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വിമാനത്തിൻറെ വാതില്‍ മൂക്കിലിടിക്കുകയായിരുന്നു. പിന്നീട് ഡോക്ടറെ കാണിച്ചപ്പോൾ പരുക്ക് ഗുരുതരമല്ലെങ്കിലും ഡോക്ടർമാർ വിശ്രമിക്കാൻ നിർദ്ദേശിച്ചു. എന്നാൽ പരിക്ക് സാരമാക്കാതെ ഷൂട്ടിംഗ് മുടങ്ങാതിരിക്കാൻ ദിലീപ് വീണ്ടും അഭിനയം തുടർന്നു. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന വില്ലാളി വീരനിൽ നമിതയും മൈഥിലിയുമാണ് നായികമാരായെത്തുന്നത്.
Leave a Reply