Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരുടെ പട്ടികയിൽ മുകേഷ് അംബാനിയെ കടത്തി വെട്ടി സണ്‍ ഫാര്‍മയുടെ പ്രൊമോട്ടറായ ദിലീപ് സംഘ്‌വി ഒന്നാമതെത്തി. വിപണി മൂല്യത്തിൻറെ അടിസ്ഥാനത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിൻറെ മുകേഷ് അംബാനിയെ മറികടന്ന് 59കാരനായ ദിലീപ് സംഘ്‌വി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി മാറിയത്. മുംബൈ സ്റ്റോക് എക്സ്ചേഞ്ച് പുറത്തുവിട്ട കണക്കനുസരിച്ച് വ്യാഴാഴ്ച ഓഹരിവിപണിയില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചപ്പോള്‍ 1.46 ലക്ഷം കോടി രൂപയാണ് ദിലിപിന്‍െറ ആസ്തി. മുകേഷ് അംബാനിയ്ക്ക് ഇന്നലെത്തെ ക്ലോസിങ് നിരക്ക് പ്രകാരം 1.32 ലക്ഷം കോടി രൂപയായിരുന്നു ആസ്തി ഉണ്ടായിരുന്നത്. 19.7 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള സാംഘ് വി, രാജ്യാന്തര തലത്തില്‍ 39ാം സ്ഥാനത്താണ്. ദിലീപിന് സണ്‍ ഫാര്‍മ, സണ്‍ ഫാര്‍മ അഡ്വാന്‍സ്ഡ് റിസര്‍ച്, റാന്‍ബാക്സി ലാബ്സ് എന്നീ കമ്പനി ശൃംഖലകളില്‍ 63 ശതമാനം ഓഹരിയാണുള്ളത്. ഗുജറാത്ത് സ്വദേശിയാണ് സാങ്‌വി. മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. എന്നാൽ ബ്ലൂംബര്‍ഗ്‌ഡോട്ട്‌കോമിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനിതന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്‍.
Leave a Reply