Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രണയത്തിന്റെ ആയിരം ആഴ്ചകള്‍ ആഘോഷിക്കുമ്പോള്‍ ആരാധകര്‍ക്ക് പുതിയൊരു ദൃശ്യാനുഭവം സമ്മാനിച്ച് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെയുടെ പുതിയ ട്രയിലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി രാജിന്റെയും സിമ്രാന്റെയും പ്രണയത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് യഷ് രാജ് ഫിലിംസാണ് പുതിയ ട്രയിലര്‍ പുറത്തിറക്കിയത്.ഈ വരുന്ന ഡിസംബർ 12 ന് ദില്‍വാലേ ദുല്‍ഹനിയേ ലേ ജായേംഗെ റിലീസ് ചെയ്തിട്ട് ആയിരം ആഴ്ചകള്‍ പിന്നിടുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷങ്ങള്‍ പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണ് ഇത്. മുംബൈയിലെ മാറാത്ത മന്ദിര്‍ തിയറ്ററില്‍ നീണ്ട 19 വര്‍ഷങ്ങളായി ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ‘ദില്‍വാലെ ദുല്‍ഹാനിയെ ലേ ജായേംഗെ’ 1995 ഒക്ടോബര്‍ 20നാണ് റിലീസ് ചെയ്തത്.
–
Leave a Reply