Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:31 am

Menu

Published on December 28, 2015 at 11:12 am

‘ദിൽവാലെ’ കോപ്പിയടി വിവാദത്തിൽ; ടിവി ഷോകളും പരസ്യങ്ങളും അതേപോലെ പകർത്തിയെന്ന് ആരോപണം;തെളിവായി വീഡിയോ പുറത്ത് വിട്ടു

dilwale-scenes-taken-from-hollywood-movies-tv-show-and-tv-commercial

ഷാരൂഖും കാജോളും പ്രണയജോടികളായി  അഭിനയിച്ച പുതിയ ചിത്രമായ ‘ദിൽവാലെ’യ്ക്കെതിരെ കോപ്പിയടി ആരോപണം.ത്രത്തിലെ പല രംഗങ്ങളും ഹോളിവുഡ് ചിത്രങ്ങളും, ടിവി പരസ്യങ്ങളും, ടിവി ഷോകളും കോപ്പിയടിച്ചതാണെന്നാണ് ആരോപിക്കുന്നത്.ചിത്രത്തിലെ കോപ്പിയടി രംഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വീഡിയോയും പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ വരുണ്‍ധവാന്റെ ആദ്യ രംഗം ബിഎംഡബ്യൂവിന്റെ എം4ന്റെ പരസ്യ ചിത്രത്തിന്റെ കോപ്പിയാണെന്നാണ് ഒരു ആരോപണം. കാജോളും ഷാരൂഖും തമ്മിലുള്ള കാര്‍ ചെയ്‌സും തുടര്‍ന്നുള്ള പ്രേമം തുറന്നു പറച്ചിലും കോപ്പിയടിച്ചത് ടോം ക്രൂസിന്റെ എംഐ2 എന്ന ചിത്രത്തില്‍ നിന്നുമാണെന്ന് പറയപ്പെടുന്നു.ചിത്രത്തിലെ കാജോളിനോട് ഷാരൂഖ് പ്രപ്പോസ് ചെയ്യുന്ന രംഗം ടിവി ഷോ ആയാ ഹൌ ഐ മെറ്റ് യുവര്‍ മദറില്‍ നിന്നും എടുത്തതാണെന്ന് വീഡിയോ പറയുന്നു. വരുണ്‍ ധവാന്റെ പ്രേമം തുറന്നു പറച്ചില്‍ ലൌ ആക്ച്വലി എന്ന ഷോയില്‍ നിന്നും എടുത്തതാണെന്ന് വീഡിയോ പറയുന്നു. ഷരാബി എന്റര്‍ടൈന്‍മെന്റാണ് വീഡിയോ പുറത്ത് വിട്ടത്.


Loading...

Leave a Reply

Your email address will not be published.

More News