Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടൻ ആസിഫലിയുടെ പുതിയ ചിത്രമായ കോഹിനൂറിനെതിരെ സംവിധായകൻ എംഎ നിഷാദ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെ കളിയാക്കുന്ന തരത്തില്‍ പോസ്റ്റിട്ടത്.’ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ കോഹിനൂര്‍ ആകും’ എന്നായിരുന്നു നിഷാദിന്‍റെ എഫ്.ബി പോസ്റ്റ്. ചിത്രത്തെ വിമര്‍ശിച്ച് എഴുതിയ പോസ്റ്റിന് കീഴെ വിമര്‍ശനങ്ങളുമായി യുവതാരത്തിന്‍റെ ആരാധകരുമെത്തി. ഇതോടെ സംഭവം വിവാദമായി. സംവിധാകനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വിനയ് ഗോവിന്ദ് സംവിധാനം നിർവ്വഹിക്കുന്ന കോഹിനൂറിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സലിൽ മേനോനും രഞ്ജിത്ത് കമല ശങ്കറുമാണ്. ഇന്ദ്രജിത്ത്, അജു വർഗീസ്, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Leave a Reply