Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് സംവിധായകൻ സുഭാഷ് കപൂര്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബോളിവുഡ് നടി ഗീതിക ത്യാഗി രംഗത്തെത്തി.ട്വിറ്ററിലൂടെയാണ് ഗീതിക ഇക്കാര്യം അറിയിച്ചത്.കൂടാതെ ലൈംഗീക പീഡനവുമായി ബന്ധപ്പെട്ട വാക്കു തർക്കത്തിനിടയിൽ ഗീതിക ത്യാഗി നിലവിളിച്ചു കൊണ്ട്സുഭാഷ് കപൂറിന്റെ മുഖത്തടിക്കുന്ന വീഡിയോയും ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.ഇതിന് ‘സുഭാഷ് കപൂറിന്റെ യഥാര്‍ത്ഥ മുഖം’ എന്ന തലക്കെട്ടും താരം കൊടുത്തു. ഈ വീഡിയോ താന്‍ പബ്ലിക്കായി ഷെയര്‍ ചെയ്യുന്നതിനുള്ള കാരണവും വീഡിയോക്കൊപ്പം പറയുന്നുണ്ട്.വീഡിയോയില്‍ സുഭാഷ് കപൂറിന്റെ ഭാര്യ ഡിംബിള്‍ കാര്‍ബന്‍ഡയെയും കാണാം. സുഭാഷിനെ അച്ഛനെ പോലെയോ ഏട്ടനെ പോലെയോ കാണുന്ന മറ്റ് പെണ്‍കുട്ടികൾക്ക് മുന്നറിയിപ്പായാണ് താൻ ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്ത് വിടുന്നതെന്ന് താരം പറഞ്ഞു.
–
–
Leave a Reply