Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് നിത്യജീവിതത്തിൽ ഒഴിച്ചുക്കൂടാനാവത്തെ ഒരു ഘടകമായി മാറിയിരിക്കുകയാണ് ഡിയോഡറന്റുകൾ.ഫാഷനിൽ മുഖംകൊടുക്കാത്തവരും ഫാഷനെ ചുറ്റിപ്പറ്റി ജീവിക്കുന്നവരും ഡിയോഡറന്റുകളുമായും അടുത്ത ചങ്ങാതത്തിലായിരിക്കും.വിയര്‍പ്പ് നാറ്റം ശമിപ്പിക്കാനാണെന്ന വ്യാജേന ഒരുവിധം എല്ലാവരും ഡിയോഡറന്റുകളില്‍ അടിമപ്പെട്ടിരിക്കുന്നു.പുറമെ കാണുന്ന ഭംഗിയില്‍ ഭ്രമിക്കുന്ന മനുഷ്യരാണല്ലോ നമുക്കിടയിലുളളത്. അതുകൊണ്ട് തീര്‍ച്ചയായും ഡിയോഡറന്റുകളെ അറിഞ്ഞിരിക്കണം. ഡിയോഡറന്റുകള്‍ ശരീരത്തിന് അത്ര നല്ല പാര്‍ശ്വഫലങ്ങളല്ല ഉണ്ടാക്കുന്നത്.ഇവ ചര്‍മത്തില്‍ അലര്‍ജിക്ക് കാരണമാകുന്നുണ്ട്.
ഇതിലടങ്ങിയ എഥനോള്‍,ട്രിക്ലോസാന്‍ എന്ന പെസിറ്റിസൈഡും എല്ലാം ചര്‍മത്തിലെ അലര്‍ജിക്ക് കാരണമാകും.അതോടപ്പം ഡിയോഡറന്റുകളില്‍ അലുമിനിയം അംശവും അടങ്ങിയിട്ടുണ്ട്.ഇത് അല്‍ഷീമേഴ്‌സിനുള്ള പ്രധാന കാരണമാണ്.ഡിയോഡറന്റുകളില്‍ ഉപയോഗിക്കുന്ന പാരബീന്‍സ് പെണ്‍കുട്ടികളില്‍ നേരത്തെ തന്നെ മാസമുറക്ക് കാരണമാകുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.അതുപോലെ മണത്തിനുപയോഗിക്കുന്ന ഫാറ്റലൈറ്റുകള്‍ ജീനുകളില്‍ പ്രശ്നമുണ്ടാക്കുകയും, ജനിതക വൈകല്യങ്ങള്‍ക്കിടവരുത്തുകയും ചെയ്യുന്നു.ഡിയോഡറന്റുകള്‍ കൂടുതലായി ഉപയോഗിക്കുന്നവരിൽ സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കും.
കാരണം കക്ഷത്തിലാണ് കൂടുതലായി ഡിയോഡറന്റുകള്‍ ഉപയോഗിക്കുനനത്.ഇവ ഈസ്ട്രജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ഇതുവഴി മാറിടത്തിലെ ടിഷ്യൂ വളര്‍ച്ചയ്ക്ക് ഇടവരുത്തുകയും ചെയ്യന്നു. സ്തനകോശങ്ങള്‍ കൂടുതൽ വളരുന്നത് സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു.സ്ഥിരമായി ഡിയോഡറന്റുകൾ ഉപയോഗിക്കുന്നവരിൽ അവരുടെ വസ്ത്രത്തിൽ മഞ്ഞനിറത്തോടുകൂടിയ കറ കാണാം അത് പ്രധാനമായും ശരീരത്തിലെ വിയർപ്പുമായി ചേർന്നാണ് ഉണ്ടാകുന്നത്. അതോടപ്പം വസ്ത്രങ്ങളിൽ വെളുത്ത നിറത്തോടുകൂടിയ മറ്റ് പാടുകളും ഉണ്ടാകാറുണ്ട്.ഇവയെല്ലാം ശരീരത്തിൽ അലർജിപോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു.
Leave a Reply