Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ദീപാവലിയോട് അനുബന്ധിച്ച് ഓരോ ചിത്രങ്ങള്‍ വരാറുണ്ട്. ദീപാവലി രാത്രിയില്‍ ഇന്ത്യയുടെ ബഹിരാകാശത്തു നിന്നുമുള്ള ചിത്രം എന്ന നിലയിലാണ് പലതും വരാറുള്ളത്. എന്നാല്‍ ഇവയില്‍ ബഹുഭൂരിപക്ഷവും ഫോട്ടോഷോപ്പ് വഴി ചെയ്തതാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യാതാര്‍ത്ഥത്തിലുള്ള ഒരു ചിത്രം ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു ബഹിരാകാശ ശാസ്ത്രജ്ഞന്‍.
പവോലോ നെസ്പോളി എന്ന ബഹിരാകാശ ശാസ്ത്രജ്ഞനാണ് ദീപാവലിയുടെ അന്ന് രാത്രിയിലെ ഇന്ത്യയുടെ ബഹിരാകാശത്തു നിന്നുമുള്ള ചിത്രം പുറത്തു വിട്ടത്. തന്റെ ട്വിറ്റെര്‍ വഴിയാണ് അദ്ദേഹം ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ കൃത്വിമ ദീപാവലി ചിത്രങ്ങള്‍ക്ക് വിടപറഞ്ഞേക്കാം നമുക്ക്. കാരണം ഈ ചിത്രത്തില്‍ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാകും ഇന്ത്യ എങ്ങനെയുണ്ട് ആ ദിവസം എന്ന്. ഒരുപാട് പേര് ഈ ഒരു ചിത്രം പങ്കുവെച്ചതിലുള്ള നന്ദി അദ്ദേഹത്തെ അറിയിക്കുകയും ചെയ്യുകയുണ്ടായി.
ഇത്തവണത്തെ ദീപാവലിക്ക് കൂടെ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലേത് എന്നുപറയുന്ന രീതിയിലുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ അതും വെറും ഫോട്ടോഷോപ്പ് വഴി ചെയ്ത ചിത്രമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടിരുന്നു.
Leave a Reply