Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍ :ഇരട്ടകളിൽ ആരാണ് പ്രതി എന്നതിനെ ചൊല്ലി ബ്രിട്ടീഷ് പൊലീസും കോടതിയും തലപുകക്കുകയാണ്. മാനഭംഗ കേസിലെ പ്രതി ഇവരിൽ ആരാണെന്നാണ് പോലീസിന് അറിയേണ്ടത്.പ്രതികൾ റീഡിങ് സ്വദേശികളാണ്. 22 വയസ്സുള്ള മുഹമ്മദിനും അഫ്താബിനും ഒരേ രക്തമാണ്. ഇരുവര്‍ക്കുമെതിരെ കേസെടുത്ത് ശിക്ഷിക്കാനും പറ്റില്ല. അതിലൊരാള്‍ നിഷ്‌കളങ്കനാണെങ്കില്‍ നീതി നടപ്പാകില്ലല്ലോ. റീഡിങ് ക്രൗണ്‍ കോടതിയില്‍ ചൊവ്വാഴ്ച ഹാജരാക്കിയ ഇവരെ വിചാരണ ചെയ്യാന്‍ ഇനിയും സമയം വേണ്ടിവരുമെന്നാണ് പ്രോസിക്യൂട്ടറുടെ നിരീക്ഷണം. ഇപ്പോൾ പൊലീസിന് ഒരു സൂചന കിട്ടിയിട്ടുണ്ട്. ഒരാള്‍ ആ സമയത്ത് കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല . എന്നാല്‍ ആരായിരുന്നു അതെന്ന് കണ്ടെത്താന്‍ ഇനിയും സമയം പിടിക്കും.2011 നവംബര്‍ അഞ്ചിനായിരുന്നു സംഭവം. എന്തായാലും ഇരുവര്‍ക്കും ജാമ്യം നല്‍കിയ കോടതി കേസ് ഡിസംബര്‍ രണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
Leave a Reply