Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 11:17 am

Menu

Published on November 9, 2017 at 5:17 pm

മരണത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യങ്ങളിതാ…..

do-you-know-these-facts-about-death

മരണത്തെക്കുറിച്ച്, കേള്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നതും എന്നാല്‍ അധികം ആര്‍ക്കും അറിയാത്തതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്നു നോക്കാം.

 

1. ഒരാള്‍ മരിച്ച് മൂന്നു ദിവസം കഴിയുന്നതുവരെയും, ശരീരത്തിലെ എന്‍സൈമുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.

2. നിങ്ങള്‍ ജനിച്ച ദിവസം, അത് ഏതായാലും, ആ ദിവസം ഈ ലോകത്ത് ഏകദേശം 153000 പേര്‍ മരണപ്പെട്ടിട്ടുണ്ട്.

3. മരണപ്പെടുന്ന ഒരാള്‍, അവസാനമായി അനുഭവിക്കുന്ന ഇന്ദ്രിയം കേള്‍വിശക്തിയാണ്.

4. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വ്യായാമം ഇല്ലായ്മയാണ്.

 

5. മനുഷ്യര്‍ ഈ ലോകത്ത് ഉണ്ടായതിനുശേഷം ഇതുവരെ ഏകദേശം 100 ബില്യണ്‍ ആളുകള്‍ മരണപ്പെട്ടുകഴിഞ്ഞു.

6. മരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കുന്ന കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് ആണ്.

7. ഡോക്ടറുടെ കുറിപ്പടി മനസിലാകാത്തതുകാരണം ഈ ലോകത്ത് പ്രതിവര്‍ഷം 7000 പേര്‍ മരണപ്പെടുന്നുണ്ട്.

8. ഒരു സെക്കന്‍ഡില്‍ രണ്ടുപേര്‍ ജനിക്കുമ്പോള്‍, ഒരാള്‍ മരണപ്പെടുന്നതായാണ് സിഐഎയുടെ വേള്‍ഡ് ഫാക്റ്റ്ബുക്ക് പറയുന്നത്.

9. ഒരാള്‍ മരണപ്പെടാനുള്ള സാധ്യത വിമാന അപകടത്തേക്കാള്‍, വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ കാറപകടത്തില്‍ സംഭവിക്കാനാണ് കൂടുതല്‍ സാധ്യത.

10. ചികിത്സാപ്പിഴവ് കാരണം പ്രതിവര്‍ഷം 40 ലക്ഷത്തിലേറെ ആളുകള്‍ ഈ ലോകത്ത് മരിക്കുന്നു.

11. ഈ ലോകത്തെ മരണകാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വായുമലിനീകരണം. വായുമലിനീകരണം മൂലമുള്ള അസുഖങ്ങളുമായി ബന്ധപ്പെട്ടാണ് എട്ടില്‍ ഒരാളും പ്രതിവര്‍ഷം മരണപ്പെടുന്നത്.

12. അമേരിക്കയില്‍ പ്രതിവര്‍ഷം കിടക്കയില്‍നിന്ന് താഴെ വീണു മരിക്കുന്നവരുടെ എണ്ണം 600 ആണെന്ന് ടൈം മാസികയിലെ ലേഖനത്തില്‍ പറയുന്നു.

13. ഒരു വര്‍ഷം ശരാശരി 12 പേരെ സ്രാവ് കൊല്ലാറുണ്ട്. എന്നാല്‍, ഓരോ മണിക്കൂറിലും മനുഷ്യന്‍ 11.417 സ്രാവുകളെ കൊല്ലുന്നു.

14. മരണചടങ്ങുകള്‍ക്ക് ആളെക്കൂട്ടുന്നതിനും, അവസാനമായി കരയുന്നതിനുമായി വ്യാജ സുഹൃത്തുക്കളെ വാടകയ്ക്ക് എടുക്കുന്ന ഏര്‍പ്പാട് ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. ഇപ്പോള്‍ ബ്രിട്ടനില്‍ ഈ രീതി വ്യാപകമാണ്.

15. മരണം ഇല്ലാതാക്കാനുള്ള പരീക്ഷണം. 2013 ഇന്റര്‍നെറ്റ് ലോകത്തെ അതികായരായ ഗൂഗിള്‍, മരണത്തെ അതിജീവിക്കാന്‍ കഴിയുന്ന പരീക്ഷണങ്ങള്‍ക്കായി, കാലികോ എന്ന കമ്പനിയില്‍ കോടികള്‍ നിക്ഷേപിച്ചിരുന്നു.

16. മൃതദേഹം കത്തിച്ച ചാരത്തില്‍നിന്ന് വജ്രം ഉണ്ടാക്കിയ ഒരു കമ്പനിയുണ്ട്. ലൈഫ് ജെം എന്നാണ് അതിന്റെ പേര്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News