Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗോരഗോണ്‍(മുംബൈ) : സഹോദരിയെ 8 വർഷം പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. നഗരത്തിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടറെ ആണ് ശനിയാഴ്ച്ച അറസ്റ്റ് ചെയ്തത്. 27 കാരിയായ ഇളയ സഹോദരിയെ ആണ് ഡോക്ടർ 8 വർഷമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്. 2005 ിൽ പെണ്‍കുട്ടി 8ിൽ പഠിക്കുന്ന സമയം ആണ് ഡോക്ടർ ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചത് എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഒടുവിൽ സഹികെട്ട പെണ്‍കുട്ടി തന്റെ മൂത്ത സഹോദരിയുടെ കൂടെ പോയി താമസിക്കുകയായിരുന്നു എന്നും വല്ലപ്പോഴും അച്ഛനമ്മമാരെ കാണാൻ വീട്ടിൽ വരുമ്പോഴായിരുന്നു പിന്നീട് പീഡനം എന്നും പെണ്‍കുട്ടി പറഞ്ഞു. ബന്ധങ്ങൾ തകരരുന്നത് പേടിച്ചായിരുന്നു താൻ ഇത്ര കാലം ആരോടും പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാൽ പിന്നെ വീട്ടിൽ ഇതേ കുറിച്ചു അറിയിക്കുകയും അവർ ഡോക്ടറോട് സംസാരിച്ചിട്ടും അയാൾ തന്റെ പ്രവണത മാറ്റാൻ തയ്യാറാകാത്തതിനാൽ ആണ് ഇപോൾ പോലീസിൽ വിവരം അറിയിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. ഞായറാഴ്ച്ച കോടതിയിൽ ഹാജറാക്കിയ ഇയാളെ 14 ദിവസത്തേക്ക് കസ്റ്റടിയിൽ വിട്ടു കൊടുക്കാൻ ഉത്തരവായി. ഡോക്ടറെ ഐപിസി 376,354,506 എന്നീ വകുപ്പുകൾ പ്രകാരം ആണ് അറ്സ്റ്റ് ചെയ്തിരിക്കുന്നത് എന്ന് വിവേക് ശർമ, സി.പി (ക്രൈം)
അറിയിച്ചു
Leave a Reply