Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 13, 2024 3:21 am

Menu

Published on October 30, 2015 at 2:57 pm

നിങ്ങൾക്ക് ഇഷ്ടപ്പെടുന്നയാളെ പ്രണയിയ്ക്കാന്‍ ഉയരക്കുറവ് ഒരു തടസമാണോ?ഇതാ ചില പരിഹാര മാർഗ്ഗങ്ങൾ….!

does-height-really-matter-in-relationships

ഇന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഏവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഉയരക്കുറവ്.ഇത് മൂലം ഇഷ്ടപ്പെടുന്നയാളെ പ്രണയിയ്ക്കാനോ പങ്കാളിയാക്കാനോ കഴിയാതെ ബുദ്ധിമുട്ടുന്നവരും ഉണ്ട്.പ്രത്യേകിച്ച് ഇന്നത്തെ ജനറേഷനിൽ.എന്നാൽ ചില എല്ലുപ്പമാർഗ്ഗങ്ങളിലൂടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താവുന്നതാണ്.ഇവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം സൗന്ദര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഉയരം കുറഞ്ഞവര്‍ ശരീര സൗന്ദര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉയരം കുറഞ്ഞവര്‍ക്ക് ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ചില മാർഗ്ഗങ്ങളാണ്…..

നിങ്ങളുടെ ശരീരത്തിനനുസരിച്ച് ഷേയ്പ്പ് വരുത്തിയ വസ്ത്രങ്ങൾ ധരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.അല്ലാത്തപക്ഷം ഉയകുറവ് തോന്നിക്കും.

ഉയരം കുറഞ്ഞ പെണ്‍കുട്ടികള്‍ മുടി അഴിച്ചിടുന്നത് ഉയരക്കൂടുതല്‍ തോന്നാന്‍ സഹായിക്കും.

കാലുകള്‍ അല്‍പ്പം കാണുന്ന വസ്ത്രങ്ങള്‍ ഇടാന്‍ ഭയക്കണ്ട. ഉയരം കുറഞ്ഞവര്‍ക്കും ഈ വസ്ത്രം യോജിക്കും. കാലുകളുടെ അമിത വണ്ണം കുറയ്ക്കണമെന്ന് മാത്രം.

പലപ്പോഴും ഉയരം കൂട്ടാനായി ഉപയോഗിക്കുന്ന ഹീല്‍ ചെരുപ്പുകള്‍ ആരോഗ്യത്തിന് ദോഷകരമാണ്. അതുകൊണ്ട് തന്നെ ഇവയുടെ സ്ഥിരമായുള്ള ഉപയോഗം കുറയ്ക്കുക. പകരം വസ്ത്ര ധരണത്തില്‍ അല്‍പ്പം ശ്രദ്ധിക്കണം.

ഇറക്കമുള്ള വസ്ത്രം ധരിക്കുന്നത് ഉയരം കൂടുതല്‍ തോന്നിക്കാന്‍ സഹായിക്കും. നീളത്തില്‍ വരകളുള്ള വസ്ത്രവും മികച്ച ഫലം നല്‍കും. വസ്ത്രത്തിലെ വലിയ ഡിസൈനുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഇക്കൂട്ടർ അമിതവണ്ണം വരാതെ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും . കാരണം അമിതവണ്ണം ഉയരം കുറച്ച് തോന്നാന്‍ കാരണമാകും.

Loading...

Leave a Reply

Your email address will not be published.

More News