Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: വീട്ടുവരാന്തയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചുകീറി. തൃക്കാരിയൂര്‍ അമ്പൂരിക്കാവിനു സമീപം തൃക്കരക്കുടി രവിയുടെ മകന്‍ ദേവനന്ദനാണു നായയുടെ കടിയേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം. വീടിന് മുന്‍ഭാഗത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദേവനന്ദനെ തെരുവുനായ കടിച്ചു കീറിയത്. കുഞ്ഞിന് ചോറെടുക്കാന്‍ അമ്മ അടുക്കളയിലേക്ക് പോയപ്പോഴാണ് ദേവനന്ദനെ പട്ടി കടിച്ചത്.വരാന്തയില്‍ നിന്ന് കുട്ടിയെ നായ കടിച്ചുവലിച്ച് മുറ്റത്തിട്ട് കടിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മയും മുത്തശ്ശിയും ചേര്‍ന്ന് നായയെ തുരത്തിയോടിച്ചു. കുഞ്ഞിന്റെ മുഖത്ത് വിവിധ ഭാഗത്ത് കടിയേറ്റിട്ടുണ്ട്. രണ്ട് കണ്ണിനും ചുണ്ടിനും പിന്‍കഴുത്തിലും കടിയേറ്റ് ആഴത്തില്‍ മുറിവുണ്ടായി. കൈകാലുകളിലും മുറിവ് പറ്റി. കോതമംഗലത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ തെരുവുനായശല്യത്തെക്കുറിച്ചു പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
Leave a Reply