Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരു നായയുടെ ഉറക്കം ഇന്ന് കാണുന്നവര്‍ക്ക് നൊമ്പരമാണ്. കാരണം നിന്നാണ് ഹാരിയറ്റ് എന്ന മൂന്ന് വയസുകാരി നായ ഉറങ്ങുന്നത്.
മാസങ്ങളോളം ഒരു കശാപ്പു ശാലയിലെ ഇടുങ്ങിയ കൂട്ടില്‍ കഴിഞ്ഞിരുന്ന ഹാരിയറ്റ്, കിടന്നുറങ്ങുന്നത് എങ്ങിനെയെന്ന് മറന്ന് പോയി. ദക്ഷിണ കൊറിയയിലെ വോഞ്ജുവിലെ കശാപ്പ് ശാലയില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ഹാരിയത് അടക്കം 200 നായ്ക്കളെ ഹ്യുമന്‍ സൊസൈറ്റി അധികൃതര്‍ മോചിപ്പിച്ചത്.
മരണത്തില്‍ നിന്ന് രക്ഷിച്ച് നായ്ക്കളെ ഹ്യുമന്‍ സൊസൈറ്റിയുടെ ഷെല്‍ട്ടറുകളിലേക്ക് മാറ്റുകയായിരുന്നു. അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നിവിടങ്ങളിലെ ഷെല്‍ട്ടറുകളിലേക്കാണ് നായ്ക്കളെ മാറ്റിയത്. ഇതില്‍ ഫ്ളോറിഡയിലെ ഷെല്‍ട്ടറിലേക്കാണ് ഹാരിയറ്റിനെയും മറ്റ് 14 നായ്ക്കളെയും കൊണ്ടുവന്നത്.
ഇവിടെ എത്തിയപ്പോഴാണ് ഹാരിയറ്റ് നിന്നു കൊണ്ട് ഉറങ്ങുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. കശാപ്പ് ശാലയിലെ ഇടുങ്ങിയ കൂട്ടില്‍ മാസങ്ങളോളം നിന്ന് ശീലിച്ച ഹാരിയറ്റ് കിടന്ന് ഉറങ്ങുന്നത് എങ്ങനെയാണെന്ന് മറന്നു പോയിരുന്നു.
അറവുശാലയില്‍ സാധാരണ നിന്നു കൊണ്ടാണ് ഉറങ്ങുന്നത്. കൊടിയ പീഡന കേന്ദ്രത്തില്‍ നിന്നു പുറത്ത് വന്നിട്ടും നിന്നുകൊണ്ട് ഉറങ്ങുന്നതിന്റെ ഹാരിയറ്റിനെ വിട്ടു പോയിരുന്നില്ല. ഷെല്‍റ്ററിലെ ജീവനക്കാര്‍ ഹാരിയറ്റിന് ബ്ലാങ്കറ്റ് വിരിച്ചു നല്‍കിയിട്ടും അവള്‍ക്ക് കിടന്നുറങ്ങാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഹ്യുമന്‍ സൊസൈറ്റിയുടെ ഒരു വളണ്ടിയര്‍ ഒരു ദിവസം മുഴുവന്‍ പരിശീലിപ്പിച്ചതിന് ശേഷമാണ് ഹാരിയറ്റ് കിടന്നുറങ്ങാന്‍ ശീലിച്ചത്.
നിന്നുറങ്ങുന്ന ഹാരിയറ്റിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.
Leave a Reply