Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നോ എന്‍ട്രി എന്ന ഒറ്റ ചിത്രത്തില്‍ മാത്രമാണ് സല്‍മാനും ബിപാഷയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. എന്നിരുന്നാലും ഇരുവരും തമ്മില്‍ നല്ല സുഹൃദ്ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. കൂട്ടുകാരിയുടെ വിവാഹത്തിന് ആശംസകളുമായി എത്തിയതാണ് സല്‍മാന്‍. അത് ബിപാഷയ്ക്ക് ഇരട്ടി സന്തോഷം നല്‍കി.
തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സല്‍മാന്‍ ഖാന്‍ പൂര്‍ത്തീകരിച്ചതെന്ന് ബിപാഷ പറഞ്ഞു. അതിനിടെ അവിടേക്ക് കയറിവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സല്‍മാന്റെ വിവാഹത്തെക്കുറിച്ചായിരുന്നു അറിയേണ്ടിയിരുന്നത് . ഒരു മാധ്യമ പ്രവര്‍ത്തകന്‍ ബിപാഷയോട് എന്നായിരിക്കും സല്‍മാന്റെ വിവാഹമെന്ന് ചോദിക്കുകയും ചെയ്തു.ചോദ്യം കേട്ടതും നിയന്ത്രണം വിട്ട സല്‍മാന്‍ മാധ്യമ പ്രവര്‍ത്തകനോട് ‘നിന്റെ വിവാഹം കഴിഞ്ഞോ എന്നു ചോദിച്ചു. മാത്രമല്ല കാമറ ഇയാള്‍ക്ക് നേരെ തിരിക്കൂ എന്നാവശ്യപ്പെട്ട് സല്‍മാനും ബിപാഷയും മുന്നോട്ടുവരികയും ചെയ്തു.
തുടര്‍ന്ന് സുഹൃദ്ബന്ധം പുലര്‍ത്തുന്ന എല്ലാ പെണ്‍കുട്ടികളോടും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് സല്‍മാനെന്നും അതുകൊണ്ടു തന്നെ അദ്ദേഹം വിവാഹം കഴിക്കുന്നത് വലിയ കാര്യമല്ലെന്നും ബിപാഷ പറഞ്ഞു. ഹണിമൂണിന് പോകുമ്പോള്‍ തങ്ങളോടൊപ്പം സല്‍മാനും ഉണ്ടാകുമെന്നും ബിപാഷ കൂട്ടിച്ചേര്‍ത്തു.
ബിപാഷയുടെ വിവാഹ സല്‍ക്കാരത്തിന് വന്‍ താരനിരയാണ് എത്തിയത്. ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ഷാരൂഖ് ഖാന്‍, പ്രീതി സിന്റെ, അമിതാഭ് ബച്ചന്‍, തബു തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
Leave a Reply