Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ പോലീസ് മേധാവി കെ.എസ്. ബാലസുബ്രമണ്യം ഉത്തരവ് നല്‍കി. അപകടമുണ്ടായാലും ഇല്ലെങ്കിലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് പ്രോസിക്യൂഷന്‍ നടപടി തുടങ്ങും. സംസ്ഥാനത്ത് ട്രാഫിക് അപകടങ്ങള്‍ വര്‍ധിച്ചുവരുന്നത് തടയാനാണു ഇത്തരമൊരു നടപടി കെ.എസ്. ബാലസുബ്രമണ്യന്‍ നിർദേശിച്ചത്. ഇക്കാലയളവില്‍ 15717 റോഡപകടങ്ങളിലായി 1900 പേര്‍ മരണപ്പെടുകയും 11000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഇത് സംബന്ധിച്ച് പരിശോധനയും കര്‍ശനമാക്കണം. ഡ്രൈവര്‍ മദ്യപിച്ചതായി തെളിയുന്ന കേസുകളില്‍ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും പ്രോസിക്യൂഷന്‍ നടപടികളെടുക്കാനുമായി ആ വിവരം അന്വേഷണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട ആര്‍.ടി. ഓഫീസര്‍ക്ക് നല്‍കണം. അപകടങ്ങളുണ്ടായാലും ഇല്ലെങ്കിലും മദ്യപിച്ച് വാഹനമോടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാക്കാനായി ആര്‍.ടി. ഓഫീസര്‍ക്ക് റിപ്പോര്‍ട്ട്‌ചെയ്യണം.ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കും. ലോറികള്‍ക്കും സ്വകാര്യ ബസ്സുകള്‍ക്കും പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍ മോട്ടോര്‍വാഹന വകുപ്പ് ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും വീഴ്ചകള്‍ കണ്ടാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുമെന്നും പോലീസ് അറിയിച്ചു.
Leave a Reply