Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: വിവാദങ്ങൾക്ക് തൽക്കാലത്തേക്ക് വിട. ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട നടി ശ്രീദേവിയുടെ മൃതദേഹം ഉടന്‍ നാട്ടിലേക്ക് കൊണ്ടുവരും. മൃതദേഹം വിട്ടുകൊടുക്കുന്നതിന് ബന്ധുക്കള്‍ക്ക് ദുബായ് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. അനുമതി പത്രം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഉടന്‍ കൈപറ്റും.
കേസന്വേഷണം മൂലം മൃതദേഹം വിട്ടു നല്‍കുന്നത് വൈകിപ്പിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ദുബായ് ഭരണകൂടം അനുകൂല നിലപാട് സ്വീകരിച്ചത്. എംബാം ചെയ്യുന്ന മൃതദേഹം രാത്രിയോടെ മുംബെയിലെത്തിക്കും.
ഖലീജ് ടൈംസ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
Update: Dubai Police has handed over the @cgidubai and the family members letters for the release of the mortal remains of the Indian cinema icon Sridevi Boney Kapoor so that they can proceed for embalming.
— Khaleej Times (@khaleejtimes) February 27, 2018
Leave a Reply