Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:57 am

Menu

Published on June 26, 2015 at 5:06 pm

സ്ത്രീകളുടെ മുറിയില്‍ ഒളിക്യാമറ: വിധി ജൂലായ് എട്ടിന്‌

dubai-resident-installed-cameras-to-spy-on-female-flatmates

ദുബായ്: സ്ത്രീകള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഒളിക്യാമറ സ്ഥാപിച്ച ഫിലിപ്പൈനി ഡിസൈനര്‍ക്കെതിരെ സ്ത്രീകളെ അപമാനിച്ചതിനും പീഡനത്തിനും കുറ്റംചുമത്തി. കേസില്‍ ജൂലായ് എട്ടിന് ശിക്ഷ വിധിക്കും.
ജബല്‍ അലിയിലെ താമസസ്ഥലത്ത് 2014 നവംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീകളുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറകള്‍ സ്ഥാപിച്ച് പകര്‍ത്താനായിരുന്നു പ്രതിയുടെ ശ്രമം. വസ്ത്രങ്ങള്‍ തൂക്കിയിടുന്ന ഹാങറിന്റെ രൂപത്തിലുള്ള ക്യാമറകളായിരുന്നു ഘടിപ്പിച്ചിരുന്നത്.
പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 2014 സപ്തംബര്‍ 28-ന് കുളിമുറിയിലെ വാതിലിന്മേല്‍ ക്യാമറ ഘടിപ്പിച്ചെങ്കിലും അത് പൊട്ടിപ്പോയതിനാല്‍ ഒന്നും പകര്‍ത്താനായില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഇതു കണ്ടെത്തിയ ഫിലിപ്പീന്‍ യുവതിയും കൂടെ താമസിക്കുന്ന മറ്റൊരു യുവതിയും ക്യാമറ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News