Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുല്‍ഖര്‍ സല്‍മാന്റേതെന്ന പേരില്‍ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങളാണിത്.ദുല്‍ഖര്‍ പെണ്‍കുട്ടികളുടെ കൂടെ അടുത്ത് ഇടപെഴകുന്നതും ബിയര്‍ കുടിക്കുന്നതുമായ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.ഒറ്റനോട്ടത്തില്‍ ദുല്‍ഖര്‍ തന്നെയാണെങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ അപരനാണോ എന്ന സംശയം തോന്നാം.ചിത്രങ്ങള്‍ ദുല്‍ഖറിന്റേത് അല്ലെന്നും അതല്ല, ദുല്‍ഖര്‍ മുംബൈയില്‍ വച്ച് അഭിനയിച്ച ഒരു ഷോര്‍ട്ട് ഫിലിമിന്റെ ചിത്രങ്ങളാണ് ഇതെന്നും വാദമുണ്ട്. എന്നാൽ ദുല്‍ഖറിന്റെ സിനിമയില്‍ വരുന്നതിനു മുമ്പുള്ള സ്റ്റില്‍സ് ആണ് ഇതെന്നു ഒരു കൂട്ടര്‍ വാദിക്കുന്നവരുമുണ്ട്.അതേസമയം മമ്മൂട്ടിയെയും മകനെയും മോശമായി ചിത്രീകരിക്കാന്‍ വേണ്ടി ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അക്ഷേപം ഉണ്ട്. സിപിഎമ്മിനെ പിന്തുണയ്ക്കുന്ന മമ്മൂട്ടികെതിരേ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ഒണ്‍ലൈനില്‍ വളരെ മോശയമായ രീതിയില്‍ വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.സംഭവമെന്തായാലും ഇനി വേണ്ടത് ദുല്‍ഖറിന്റെ മറുപടിയാണ്. ആരാധകര്‍ അതിനുവേണ്ടി കാത്തിരിക്കുകയാണ്. ഉടന്‍തന്നെ ദുല്‍ഖര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.-
–
–
Leave a Reply