Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുല്‍ഖര്‍ സല്‍മാന്‍ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.’സൂപ്പര്‍മാനായി ഞാന്‍! എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങള്‍!!!’ എന്നാണ് ദുൽഖർ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍ സ്‌പൈഡര്‍മാനായിട്ട് എത്തുന്നതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.അവധിക്കാലം ആഘോഷിക്കാനായി അമേരിക്കിയില്‍ പോയതായിരുന്നുവത്രെ ദുല്‍ഖര്‍. അവിടെ വച്ച് അപ്രതീക്ഷിതമായി ചിത്രത്തിന്റെ സംവിധായകനെ കാണുകയും അങ്ങനെയാണ് മലയാള സിനിമയിലെ ഒരു താരത്തിനും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഈ ഓഫര്‍ ദുല്‍ഖറിന് ലഭിച്ചതെന്നുമാണ് വാര്‍ത്തകളിള്‍ വന്നത്.ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകനുമായി സംസാരിക്കാന്‍ അടുത്ത മാസം തന്നെ ദുല്‍ഖര്‍ ബാങ്കോക്കിലേക്ക് പോകുമെന്നും പ്രതിഫലമായി ദുല്‍ഖറിന് ലഭിയ്ക്കുന്നത് 250 കോടി രൂപയാണെന്നും വാര്‍ത്തയില്‍ പറഞ്ഞു.
–
–
Leave a Reply