Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മാതാവിന്റെ രൂപത്തില്‍ സരിതാ എസ് നായരുടെ ഫോട്ടോ പതിച്ച ചിത്രം ഫേസ്ബുക്കിലിട്ട ഡിവൈഎഫ്‌ഐ നേതാവ് വിവാദത്തിൽ.പേരാവൂര്‍ മുരിങ്ങോടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ പേരാവൂറാണ് ചിത്രം ഫേസ്ബുക്കിലിട്ടത്. മാതാവിന്റെ ചിത്രത്തിന്റെ തലഭാഗം മാറ്റി പകരം സോളർ വിവാദനായിക സരിതയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിനു മുന്നില്‍ വണങ്ങി നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമുണ്ട്.അടിയങ്ങൾ വിചാരിച്ചതിലും കൂടുതൽ സീറ്റ് നൽകി അനുഗ്രഹിക്കണമേ എന്റെ സരിതേ എന്നു മുഖ്യമന്ത്രി പ്രാർഥിക്കുന്ന രീതിയിലാണ് പോസ്റ്ററിലെ വാചകങ്ങള്‍. പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വ്യാപകമായ രീതിയിൽ പോസ്റ്ററിനെ എതിർത്ത് പ്രതിഷേധം ഉയർന്നിരുന്നു സംഭവം വിവാദമായതിന് പിറകെ പോസ്റ്റ് അരുണ്‍ പിന്‍വലിച്ചു.ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറച്ചുള്ള പോസ്റ്റർ വിവാദമായതിനു പിന്നാലെയാണ് സരിതയെ യേശുവിന്റെ മാതാവായ മറിയത്തിന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്തി ഡിവൈഎഫ്‌ഐയുടെ പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്.
Leave a Reply