Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 10:54 pm

Menu

Published on May 5, 2015 at 10:24 am

നേപ്പാളിൽ ഭൂകമ്പ ടി ഷര്‍ട്ടുകള്‍ വിപണിയില്‍

earthquake-t-shirts-for-sale-at-%e2%82%b9500-in-nepal

കാഡ്മണ്ഡു: ഭൂകമ്പം എല്ലാം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ രാജ്യത്തെ പല ചരിത്രസ്മാരകങ്ങളും ഗോപുരങ്ങളും തകര്‍ന്നത് രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ ടൂറിസത്തിനു വരെ തിരിച്ചടിയായിരിക്കുന്നതിനിടെ ഭൂകമ്പവും ഒരു ബിസിനസ്സ് ആശയമാക്കി വ്യപാരം നടത്തുകയാണ് ഇവിടെ രണ്ടു പേർ. ഭൂകമ്പ ടി ഷര്‍ട്ടുകള്‍’ തന്നെ വിപണിയിലിറക്കിയാണ് ഇവർ പുതിയ ബിസിനസ് നടത്തുന്നത്. ടിക്കന്‍ ലിംബു, ടെന്‍സിങ് നുര്‍ബു ഷേര്‍പ്പ എന്നിവരാണ് ഭൂകമ്പത്തെ ടി ഷര്‍ട്ടിലാക്കി വ്യാപാരം നടത്തുന്നത്. വെള്ള, കറുപ്പ് നിറങ്ങളില്‍ എത്തിച്ച ഈ ടി ഷര്‍ട്ടുകൾ വൻ തോതിലാണ് വിറ്റുപോകുന്നത്. ഭൂകമ്പമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് ഇത്തരത്തിലൊരു ആശയം മനസ്സിൽ തോന്നിയതെന്നും സഹോദരനാണ് ഡിസൈന്‍ ചെയ്യാന്‍ സഹായിച്ചതെന്നും ടിക്കന്‍ ലിംബു പറഞ്ഞു. ഭൂകമ്പമുണ്ടായ തീയതിയും(ഏപ്രില്‍ 25) ഭൂകമ്പമാപിനിയിലെ 7.9 എന്ന തീവ്രതയും ഭൂകമ്പം നടന്ന 11.56 എ.എം എന്ന സമയസൂചികയും പ്രിന്റ് ചെയ്ത് പുറത്തിറക്കിയ ഈ ടി.ഷര്‍ട്ടിന് 500 രൂപയാണ് വില. 2015/04/25 എന്ന തീയതി നേപ്പാളീസിലും ഗ്രീഗോറിയന്‍ കലണ്ടര്‍ പ്രകാരവും ടി.ഷര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

'Earthquake T-shirts' for Sale at ₹500 in Nepal 1

Loading...

Leave a Reply

Your email address will not be published.

More News