Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസര്‍ഗോഡ് : ആശുപത്രി കാന്റീനില്‍ നിന്നും വിതരണം ചെയ്ത സാമ്പാറില്‍ ചത്ത മണ്ണിരയെ കണ്ടെത്തി. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ കാന്റീനില്‍ നിന്നും വാങ്ങിയ സാമ്പാറിലാണ് ചത്ത മണ്ണിരയെ കണ്ടെത്തിയത്. ബദിയടുക്കയിലെ ആസ്യുമ്മയാണ് നോമ്പുതുറക്കാനായി ചോറും സാമ്പാറും കാന്റീനില്‍ നിന്നും വാങ്ങിയത്. ചോറിലേക്കു കറിയൊഴിക്കുന്നതിനിടയിലാണ് മണ്ണിരയെ കണ്ടടത്. മകള്‍ പ്രസവിച്ചുകിടക്കുന്നതിനാല്‍ പരിചരിക്കാനെത്തിയതായിരുന്നു. ഇതുസംബന്ധിച്ച് അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
Leave a Reply