Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ മെനുവില്‍ അധികം ഉള്‍പ്പെടാത്ത ഒന്നാണ് കൂണ്‍. എന്നാല്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയ കൂണ്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതോടെ വയറു നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാകുക വഴി അമിതമായി കലോറി അകത്താക്കുന്നതിനെ തടയുകയും ചെയ്യാമെന്നും ആപ്പിറ്റൈറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഇറച്ചിക്ക് പകരം വയ്ക്കാവുന്ന ഒന്നാണ് കൂണ്‍. ഇറച്ചിക്ക് പകരം ഭക്ഷണത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തുന്നത് പോഷകഗുണം നല്‍കുന്നതോടൊപ്പം തൃപ്തി നല്‍കുകയും ചെയ്യുമെന്ന് മിനെസോട്ട ഗവേഷകനായ ജോവാന്‍ സ്ലോവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
കൂടാതെ കൂണിലും ഇറച്ചിയിലും അടങ്ങിയ മാംസ്യത്തിന്റെ അളവ് താരതമ്യപ്പെടുത്തിയപ്പോള്‍ രണ്ടിലും കലോറി അടങ്ങിയതായി കണ്ടു. പഠനത്തില്‍ പങ്കെടുത്തവര്‍ പത്തു ദിവസം രണ്ടുനേരം ഇറച്ചിയും കൂണും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി.
വൈറ്റ് ബട്ടണ്‍ മഷ്‌റൂം, ഇറച്ചി എന്നിവ കഴിക്കുമ്പോള്‍ തൃപ്തിയിലുണ്ടാകുന്ന വ്യത്യാസം കണക്കാക്കി. കൂണും ഇറച്ചിയും ഉപയോഗിച്ചപ്പോള്‍ വ്യക്തമായ വ്യത്യാസം കണ്ടു. കൂണ്‍ കഴിച്ചപ്പോള്‍ വിശപ്പ് കുറച്ചു മാത്രം ഉണ്ടായതായും വിശപ്പ് കുറഞ്ഞതായും അനുഭവപ്പെട്ടു.
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ കൂണ്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു മൂലം സാധിക്കുമെന്നും പഠനത്തില്‍ വ്യക്തമായി.
Leave a Reply