Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഴ്ചയില്‍ രണ്ട് തവണയെങ്കിലും എരിവുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്ക് ആയുർദൈര്‍ഘ്യം കൂടുന്നതായി പഠന റിപ്പോര്‍ട്ട്. ഒരു ചൈനീസ് ഏജന്‍സിയാണ് ഈ ആരോഗ്യ പഠനം നടത്തിയത്.ആഴ്ചയില്‍ രണ്ടുതവണയെങ്കിലും എരിവുള്ള ഭക്ഷണം കഴിക്കുന്നയാള്‍ അത് കഴിക്കാത്ത വ്യക്തിയേക്കാള്‍ 10 ശതമാനം അധികം ആയുർദൈര്‍ഘ്യം നേടുന്നു എന്നാണ് പഠനം പറയുന്നത്.ദിവസവും എരിവുള്ള ഭക്ഷണം കഴിക്കുന്നയാളുടെ ജീവിത ദൈര്‍ഘ്യം 15 ശതമാനം വര്‍ദ്ധിക്കുന്നുവെന്ന് പഠനം പറയുന്നു.
ഇതോടൊപ്പം എരിവ് ഭക്ഷണം കൂടുതലായി കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത കുറവാണെന്നും പഠനം പറയുന്നു. ചില്ലി പൗഡര്‍, ഉണക്കിയ മുളക് എന്നിവയ്ക്ക് പകരം പച്ചമുളക് ഉപയോഗിക്കുന്നതാണ് നല്ലതെന്നും പഠനം പറയുന്നു.
ഏതാണ്ട് 4 ലക്ഷത്തോളം പേരാണ് ഈ പഠനത്തില്‍ വിധേയരായത്. ഇവരുടെ ആഹാരക്രമം, എരിവുള്ള ഭക്ഷണത്തിന്‍റെ ഉപയോഗം, മദ്യഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം പഠനത്തിന് വിഷയമായി.
Leave a Reply