Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹി: ലൈബീരിയയില്‍നിന്ന് ഡല്‍ഹിയിലെത്തിയ 3 ഇന്ത്യക്കാർക്ക് എബോളയാണെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇവർക്ക് എബോള രോഗം തന്നെയാണോ എന്ന് ഉറപ്പിക്കാനാകൂ. ഡല്‍ഹിയിലും മുംബൈയിലും നാലുവിമാനങ്ങളിലായി 107 പേരാണ് ചൊവ്വാഴ്ച രാവിലെ ലൈബീരിയയില്‍നിന്ന് എത്തിയത്. അതില്‍ എബോളയുടെ ലക്ഷണങ്ങളുമുള്ള മൂന്നുപേരെയാണ് ആസ്പത്രിയിലേക്ക് മാറ്റിയത്. മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളത്തില്‍ ലൈബീരിയയില്‍നിന്ന് എത്തുന്ന വിമാനങ്ങള്‍ പ്രത്യേക ബേയിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ അവിടെ വെച്ചുതന്നെ ആരോഗ്യപരിശോധന നടത്തുകയാണെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.പ്രത്യേക രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത യാത്രക്കാരെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് അയക്കും.
Leave a Reply