Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നല്ല ഭക്ഷണശീലം ആരോഗ്യത്തിനു വളരെ പ്രധാനം. എന്നാല്‍ ഇന്നത്തെ പല ഭക്ഷണരീതികളും ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്. തണുത്താറിയ ഭക്ഷണം മിക്കവാറും പേര്‍ക്ക് ഇഷ്ടമുണ്ടാവില്ല. ഇത് ആരോഗ്യത്തിനും നല്ലതല്ല. അതുപോലെ ചിലര്‍ക്ക് എരിവുള്ള ഭക്ഷണമായിരിക്കും പ്രിയം. രണ്ടും ഒരു നിശ്ചിത അളവു വരെ ദോഷം ചെയ്യില്ല. എന്നാല്‍, വല്ലാതെ ചൂടുള്ള ഭക്ഷണം ചെറുകുടലിന് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അള്‍സറിനും വയറിലെ ക്യാന്‍സറിനും ഇത് വഴിവെക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചൂടുള്ള ഭക്ഷണം വായ പൊള്ളുവാനും വായിലെ തൊലി പോകാനും ഇടവരുത്തും.കൂടാതെ ഇത് വായില്‍ വ്രണങ്ങളും വരുത്തും. സ്വാദ് മുകുളങ്ങള്‍ക്ക് ദോഷം വരുത്തുകയും ഭക്ഷണത്തിന്‍റെ സ്വാദ് തിരിച്ചറിയാന്‍ കഴിയാതെ വരുകയും ചെയ്യും. അമിതമായ എരിവുള്ള ഭക്ഷണം പല്ലിനും നല്ലതല്ല. പല്ലിന് നിറവ്യത്യാസം ഉണ്ടാക്കാനും ഇത് ഇടയാക്കും. ചൂടുള്ളതും എരിവുള്ളതുമായ ഭക്ഷണം കൂടുതല്‍ വിയര്‍ക്കാനും ശരീര ദുര്‍ഗന്ധം ഉണ്ടാക്കാനും ഇടയാക്കും.പാകത്തിന് ചൂടോടെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിപണിയില്‍ നിന്ന് ലഭിക്കുന്ന മുളക് പൊടിയുടെ അളവ് കുറച്ച്, വീട്ടുവളപ്പില്‍ നിന്ന് ലഭിക്കുന്ന കാന്താരി, കുരുമുളക് എന്നിവ ശീലമാക്കുന്നതും നല്ലതാണെന്ന് വിദഗ്‌ദ്ധര്‍ പറയുന്നുണ്ട്.അതേസമയം എരിവുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്ന് നേരത്തെ ഇംഗ്ലണ്ടിലെ നോട്ടിന്‍ഹാം സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിരുന്നു. കുരുമുളകിലും പച്ചമുളകിലും അടങ്ങിയ കാപ്സികം എന്ന പദാര്‍ഥം ക്യാന്‍സര്‍ ബാധിച്ച കോശങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതായിട്ടാണ് ഇവര്‍ കണ്ടെത്തിയിരുന്നത്. എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ കാപ്സികം വായില്‍ തീ ആളിക്കത്തുന്ന തരത്തിലുള്ള വികാരം സൃഷ്‌ടിക്കുമെന്നും ഇത് ക്യാന്‍സര്‍ ബാധിത കോശങ്ങളുടെ നാശത്തിന് കാരണമാകുമെന്നുമായിരുന്നു.
–
—
Post Credit: BBC
Leave a Reply